അടുത്തറിയാം കുട്ടനാടിനെ

കാലാവസ്ഥ
തികച്ചും ഉഷ്‌ണ കാലാവസ്ഥയാണു കുട്ടനാട്ടില്‍. 210 ര മുതല്‍ 350 ര വരെയുള്ള താപനില. പ്രതിവര്‍ഷം ലഭിക്കുന്ന 300-320 സെ.മീ. വര്‍ഷപാതത്തിന്റെ 83 ശതമാനവും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്തും വടക്കുകിഴക്കന്‍ മണ്‍സൂണ്‍ കാലത്തുമാണ്. കടുത്ത വരള്‍ച്ച ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ അനുഭവപ്പെടുന്നു. കടലിനോടുള്ള സാമീപ്യവും നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്നതും കാരണം ഈര്‍പ്പം എപ്പോഴും കൂടുതലായിരിക്കും. മീനച്ചില്‍, പമ്പ, മണിമല, അച്ചന്‍കോവില്‍ എന്നീ ആറുകള്‍ കുട്ടനാടിനെ ജലസമ്പന്നമാക്കുന്നു. ഭൂപ്രകൃതി
തോട്ടഭൂമികല്‍, നെല്‌പാടങ്ങല്‍, ജലാശയങ്ങള്‍ എന്നിങ്ങനെ മൂന്നുതരം ഭൂമികള്‍ ചേര്‍ന്നതാണു കുട്ടനാട്. തോട്ടഭൂമികള്‍ പ്രകൃതിദത്തമോ മനുഷ്യനിര്‍മിതമോ ആണ്. നാലു നദികള്‍ നിക്ഷേപിക്കുന്ന മണ്ണും ചെളിയും എക്കലും ചേര്‍ന്നു രൂപപ്പെട്ടതാണു പ്രകൃതിദത്തമായ തോട്ടഭൂമികള്‍. കായലുകള്‍, തോടുകള്‍, നെല്‌പാടങ്ങള്‍ എന്നിവ ചേറും മണ്ണും ഇട്ടു നികത്തി എടുത്തതാണു കൃത്രിമ ഭൂമികള്‍. അടിയില്‍ ഭൂരിഭാഗവും പശിമ കലര്‍ന്ന മണല്‍ അടങ്ങിയതാണു തീരദേശഭൂമി. കായല്‍, നാലു നദികള്‍, അനവധി തോടുകള്‍ എന്നിവ ചേര്‍ന്ന വിസ്‌തൃതമായ ഒരു സങ്കീര്‍ണശൃംഖല ഉള്‍പ്പെടുന്നതാണു ജലാശയങ്ങള്‍. കാര്‍ഷികവൃത്തി
കുട്ടനാടിനെ അപ്പര്‍ (മേല്‍), മിഡില്‍ (മധ്യ), ലോവര്‍ (കീഴ്) കുട്ടനാട് എന്നു മൂന്നായി തിരിക്കാം. കൂടാതെ കഴിഞ്ഞ 15-170 വര്‍ഷം കൊണ്ടു വേമ്പനാട്ടു കായല്‍ നികത്തി എടുത്ത കായല്‍ ഭൂമി, ഒരൂപ്പു/ഇരുപ്പൂനിലങ്ങള്‍, 200 ച.കി.മീ.ഓളം വിസ്‌തൃതി വരുന്ന വൈക്കം തുറവൂര്‍, പുറക്കാട് കരിനിലങ്ങള്‍ എന്നിങ്ങനെയാണു ഭൂമിയുടെ തരംതിരിവ്. കരിനിലങ്ങളിലെ മണ്ണിനു കറുത്ത നിറമാണ്. ചെളിയുടെ അംശം കൂടിയതും അമ്ലാംശം വളരെ കൂടിയതും പൊട്ടാഷ്, ഫോസ്‌ഫേറ്റ്, ചുണ്ണാമ്പ് എന്നിവയുടെ അളവു വളരെ കുറഞ്ഞതും ആണ് ഈ മണ്ണ്.
പ്രശ്‌നങ്ങള്‍
നെല്‌പാടങ്ങളും ജലാശയങ്ങളും ശരാശരി സമുദ്രനിരപ്പില്‍ നിന്ന് 0.5-2.5 മീറ്ററോളം താണുകിടക്കുന്നതിനാല്‍ നാലു നദികളിലും ജലത്തിന്റെ ഒഴുക്കു കുറയുന്ന വേനല്‍ക്കാലത്തു വേമ്പനാട്ടുകായല്‍മുഖം വഴി കടലിലെ ഉപ്പുവെള്ളം കുട്ടനാടന്‍ പ്രദേശത്തേക്കു തള്ളിക്കയറുന്നു. കടലിന്റെ സ്വാധീനം കാരണം വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റെയും ആഘാതങ്ങള്‍ കുട്ടനാട് ഒട്ടാകെ അനുഭവപ്പെടുന്നു. വെള്ളപ്പൊക്ക കാലത്തെന്നല്ല ശരാശരി മഴ ലഭിക്കുന്ന വര്‍ഷകാലത്തു പോലും മഴവെള്ളപ്പാച്ചിലിന്റെയും കരകവിയുന്ന നദീജലത്തിന്റെയും കുത്തൊഴുക്കില്‍ നെല്‌പാടങ്ങളും താണുകിടക്കുന്ന തോട്ടഭൂമികളും വെള്ളത്തിനടിയില്‍ മുങ്ങുകയും കുട്ടനാടു ജലമയമാവുകയും ചെയ്യുന്നതു സാധാരണമാണ്. ഒഴുക്കുവെള്ളത്തിന്റെ പ്രവാഹത്തോടൊപ്പം വന്‍തോതില്‍ എക്കലും ചെളിയും നെല്‌പാടങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നു. വര്‍ഷംതോറും ഉണ്ടാകുന്ന വെള്ളപ്പൊക്കം കുട്ടനാടന്‍ മണ്ണിലെ ലവണാംശവും ഓരും മറ്റു മലിനപദാര്‍ത്ഥങ്ങളും കടലിലേക്ക് ഒഴുക്കിക്കളയുന്നു.
പ്രകൃതിയിലെ ഈ സവിശേഷ ആവാസവ്യവസ്ഥ കുട്ടനാട്ടിലെ ജനങ്ങളെ അലട്ടിക്കൊണ്ടിരുന്നു എന്നതു വസ്‌തുതയാണ്. കടലില്‍ നിന്നുള്ള ഉപ്പുവെള്ളത്തിന്റെ തള്ളിക്കയറ്റം തടയുന്നതിനു വേമ്പനാട്ടു കായലിനു കുറുകെ 1.4 കി.മീ. നീളത്തില്‍ തണ്ണീര്‍മുക്കത്ത് ഒരു ബണ്ടും, മഴക്കാലത്തെ അധികജലം ഒഴുക്കിക്കളയുന്നതിനു തെക്കുഭാഗത്തു തോട്ടപ്പള്ളിയില്‍ 1.2 കി.മീ. നീളവും ദശാംശം .4 കി.മീ. വീതിയുമുള്ള ഒരു കനാലും നിര്‍മിച്ചു. തണ്ണീര്‍മുക്കം ബണ്ടുകൊണ്ടു കടലിലെ ഉപ്പുവെള്ളത്തിന്റെ തള്ളിക്കയറ്റം തടയുന്നതിനു സാധിച്ചുവെങ്കിലും തോട്ടപ്പള്ളി കനാല്‍കൊണ്ടു വെള്ളപ്പൊക്കനിയന്ത്രണം സാധ്യമായില്ല.
കുട്ടനാടിന്റെ പ്രശ്‌നങ്ങളുടെ സങ്കീര്‍ണ കണക്കിലെടുത്തു സര്‍ക്കാര്‍തലത്തില്‍ 1970കളിലും എണ്‍പതുകളുടെ തുടക്കത്തിലും അഞ്ചു പ്രധാന പഠനങ്ങള്‍ നടത്തി. 1980കളുടെ ഒടുവില്‍ കുട്ടനാട്ടിലെ ജലസന്തുലനം വിശദമായി പഠിക്കുന്നതിനു ഡച്ചുസഹായത്തോടെ സര്‍ക്കാര്‍ ഒരു ബൃഹദ്‌പദ്ധതി നടപ്പാക്കിയിരുന്നു. കുട്ടനാടു വികസന അതോറിറ്റി രൂപവത്‌കരിക്കണമെന്ന ആവശ്യവും അക്കാലഘട്ടത്തിലാണു ശക്തമായി ഉയര്‍ന്നുവന്നത്.
https://www.facebook.com/Malayalivartha