അരിക്കൊമ്പന്റെ ഭീഷണി നീങ്ങി... തേനി, മേഘമല വന്യജീവി സങ്കേതത്തില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു....
തേനി, മേഘമല വന്യജീവി സങ്കേതത്തില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു.അരിക്കൊമ്പന്‍ ജനവാസമേഖലകളില്‍ ഇറങ്ങിയ സാഹചര്യത്തിലായിരുന്നു വിലക്ക്.കഴിഞ്ഞ ഒരു മാസമായി വിലക്ക് തുടരുകയായിരുന്നു.
അരിക്കൊമ്പന്റെ ഭീഷണി നീങ്ങിയതോടെയാണ് വിലക്ക് പിന്‍വലിച്ചത് തമിഴ്‌നാട് വനം വകുപ്പാണ് വിലക്ക് പിന്‍വലിച്ചത്.
അരിക്കൊമ്പന്‍ ആരോഗ്യവാനെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. തെളിവായി ദൃശ്യങ്ങളും പുറത്തുവിട്ടു. അരിക്കൊമ്പന്‍ തീറ്റയെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
തമിഴ്നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കു വച്ചത്. കളക്കാട് മുണ്ടന്‍തുറൈ കടുവ സങ്കേതത്തിലെ മണിമുത്താര്‍ ഡാം സൈറ്റിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് അരിക്കൊമ്പനുള്ളത്.
ജലസംഭരണിക്ക് സമീപം പുല്ലു പറിച്ച് കഴുകി വൃത്തിയാക്കി കഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തുമ്പിക്കൈയിലെ മുറിവ് ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.അരിക്കൊമ്പനെ നിരീക്ഷിക്കാനായി നിയോഗിച്ച പ്രത്യേക സംഘം മണിമുത്താര്‍ മേഖലയില്‍ തുടരുന്നു.
"
https://www.facebook.com/Malayalivartha