യാത്ര ഉല്ലാസകരമാക്കാം..... പൊന്മുടിയില്‍ റോപ്വേ വികസിപ്പിക്കുമെന്ന് ബഡ്ജറ്റിലെ പ്രഖ്യാപനം വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വേകുന്നു...

യാത്ര ഉല്ലാസകരമാക്കാം..... പൊന്മുടിയില്‍ റോപ്വേ വികസിപ്പിക്കുമെന്ന് ബഡ്ജറ്റിലെ പ്രഖ്യാപനം വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വേകുന്നു...
പൊന്മുടിയിലും വയനാട്ടിലും റോപ്വേയ്ക്കായി കേന്ദ്രം നേരത്തേ പഠനം നടത്തിയിരുന്നതാണ്.
പര്‍വതമാലാ പരിയോജന പദ്ധതിയിലാണ് റോപ്വേയ്ക്ക് കേന്ദ്രം ധനസഹായം നല്‍കുക. പൊന്‍മുടി ബ്രൈമൂര്‍ റോപ് വേയായിരിക്കും വരിക. പൊന്മുടിയില്‍ റോപ് വേ സ്ഥാപിക്കുമെന്നത് 2016ല്‍ എല്‍.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു.
റോപ് വേ സ്ഥാപിക്കാനായി വനംവകുപ്പിന്റേതടക്കം അനുമതി നേടേണ്ടിവരും. പൊന്‍മുടിയില്‍ വിനോദസഞ്ചാരികള്‍ക്കായി കൂടുതല്‍ പരിസ്ഥിതി സൗഹൃദ സൗകര്യങ്ങള്‍ ഒരുക്കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം.
വര്‍ക്കല പൊന്‍മുടി ടൂറിസ്റ്റ് കോറിഡോര്‍, പൊന്‍മുടി ബ്രൈമൂര്‍ കാട്ടുപാത, ഹട്ടുകളുടെ നിര്‍മ്മാണം എന്നിവയും പരിഗണനയിലാണ്. 40 മുതല്‍ 50 മീറ്റര്‍ വരെ ഉയരമുള്ള തൂണുകളിലാവും റോപ് വേ വരിക.
ഇന്ത്യയില്‍ നിര്‍മ്മിച്ച കേബിള്‍ കാറുകളാവും യാത്രയ്ക്ക് ഉപയോഗിക്കുന്നത്. 15 മുതല്‍ 30 കി.മീ. വേഗതയുണ്ടാവും. ശബരിമലയിലും റോപ് വേ പദ്ധതി വന്നേക്കും.
"
https://www.facebook.com/Malayalivartha