Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും വൻ ഭക്തജനതിരക്ക് .... ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു, സ്പോട്ട് ബുക്കിംഗ് 5,000 മായി കുറക്കണം, വെർച്വൽ ക്യു ബുക്കിംഗ് കർശനമായി നടപ്പാക്കണം... ഒരു ദിവസത്തെ ഭക്തരുടെ എണ്ണം 75,000 മായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...

ചരിത്രമുറങ്ങുന്ന തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രം

17 JULY 2013 06:27 AM IST
മലയാളി വാര്‍ത്ത.

ക്ഷേത്രങ്ങളുടെ നഗരമാണ്‌ തഞ്ചാവൂര്‍. ഇവിടെയുള്ള ബൃഹദേശ്വര ക്ഷേത്രം ലോക ശ്രദ്ധയാകര്‍ഷിച്ചതാണ്‌. യുനസ്‌കോയുടെ വേള്‍ഡ്‌ ഹെറിറ്റേജ്‌ സൈറ്റിലും ഈ അമ്പലം ഇടം നേടിയിട്ടുണ്ട്‌. പെരുവുടയോര്‍ കോവില്‍, രാജ രാജേശ്വര ക്ഷേത്രം, വലിയമ്പലം എന്നീ പേരുകളിലെല്ലാം ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്‌. ശിവനാണ്‌ പ്രധാന ആരാധനാമൂര്‍ത്തി. അതി പുരാതനമായ ഈ ക്ഷേത്രത്തിന്‌ വളരെ പ്രത്യകതകളാണുള്ളത്‌. 1,30,0000 ടണ്‍ കല്ല്‌ കൊണ്ടാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും കല്ലില്‍ നിര്‍മ്മിച്ച ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രമാണിത്.

രാജഭരണകാലത്ത് നിത്യപൂജക്കുള്ള നൂറുകണക്കിന് ബ്രാഹ്മണപുരോഹിതര്‍ കൂടാതെ 400 ദേവദാസികള്‍, 57 സംഗീതന്ജ്ഞര്, കണക്കുകള്‍ സൂക്ഷിക്കുന്ന ഗുമസതര്‍,നര്‍ത്തകര്‍, ശില്‍പ്പികള്‍, കരകൌശലവസ്തുക്കളുടെ നിര്‍മ്മാതാക്കള്‍, 
പൂ കച്ചവടക്കാര്‍, പാല്‍-നെയ്‌ കച്ചവടക്കാര്‍ ഇങ്ങനെ ആയിരത്തിലധികം പേര്‍ ക്ഷേത്രത്തെ ആശ്രയിച്ചു ജീവിച്ചിരുന്നതായി ഇവിടത്തെ ശിലാലിഖിതങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. രാജഭരണകാലത്തെ സുപ്രധാനചടങ്ങുകള്‍, പൊതുപരിപാടികള്‍, ഘോഷയാത്രകള്‍, യാഗങ്ങള്‍, കലാപരിപാടികള്‍ എന്നിവക്കെല്ലാം വേദിയായിരുന്നു ഇവിടം. 

പരമ്പരാഗതമായി കല്ലില്‍ ശില്‍പ്പവേല ചെയ്യുന്നവരുടെ പിന്തുടര്‍ച്ചക്കാര്‍ ഇന്നും തന്ചാവൂരിലുണ്ട്. ചെറിയ ചെറിയ ക്ഷേത്രംപണികളും വിഗ്രഹം കൊത്തലുമായി അവര്‍ കാലം കഴിക്കുന്നു.

പുരാതനകാലത്തെ ചുമര്‍ചിത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്ന ഡി-സ്റ്റക്കോ എന്ന സാങ്കേതികവിദ്യ ലോകത്ത് ആദ്യമായി നടപ്പിലാക്കിയത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ്. 1980ഇല്‍ ഈ ക്ഷേത്രത്തിലാണ് അവര്‍ ഇത് വിജയകരമായി പൂര്‍ത്തിയാക്കിയത്. ആയിരം വര്‍ഷം പഴക്കമുള്ള ചോളരാജഭരണകാലത്തെ ചുമര്‍ചിത്രങ്ങള്‍ക്ക് മേലെ സൂപ്പര്‍ഇമ്പോസ് ചെയ്തിരുന്ന പതിനാറു നായക് ചിത്രങ്ങള്‍ ഈ രീതിയില്‍ വേര്‍തിരിച്ചിട്ടുണ്ട്. നാനൂറു വര്‍ഷത്തെ പഴക്കം കണക്കാക്കുന്ന ഈ നായക് ചിത്രങ്ങള്‍ തന്ജാവുര്‍ മ്യൂസിയത്തിലെ ഒരു പവലിയനില്‍ പ്രത്യേകം സൂക്ഷിച്ചിട്ടുണ്ട്. 

ശിലാഫലകങ്ങളിലും ചെമ്പ് തകിടുകളിലും തന്റെ ഭരണകാലത്തെ ചരിത്രം ഭാവിതലമുറകള്‍ക്ക് വേണ്ടി ആലേഖനം ചെയ്തു സൂക്ഷിച്ച ദക്ഷിണേന്ത്യയിലെ ആദ്യത്തെ ചോളരാജാവാണ് രാജരാജചോളന്‍. പതിനൊന്നാം നൂറ്റാണ്ടിലെ ഭരണസംവിധാനങ്ങള്‍, സമൂഹം, മനുഷ്യന്‍, പ്രകൃതി എന്നിവയെകുറിച്ചെല്ലാം വ്യക്തമായ വിവരങ്ങള്‍ ചരിത്രകാരന്മാര്‍ക്ക്‌ കിട്ടിയത് ഈ ഫലകങ്ങളിലൂടെയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

. ഇന്ന് പുലർച്ചെ 4ന് വേദമന്ത്ര പാരായണത്തോടെ ജപം ആരംഭിച്ചു  (2 minutes ago)

ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു,  (20 minutes ago)

വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അര്‍ഹതയുണ്ടെന്നുള്ള കോടതി വിധിയില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല  (7 hours ago)

രാമനാട്ടുകരയില്‍ സംഘര്‍ഷത്തിനിടെ 2 യുവാക്കള്‍ക്ക് കുത്തേറ്റു  (7 hours ago)

99 ശതമാനം ഫോം വിതരണം പൂര്‍ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (7 hours ago)

മലപ്പുറത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 178 വര്‍ഷം തടവ്  (7 hours ago)

അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 10 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി  (8 hours ago)

പിഎംകിസാന്‍ പദ്ധതിയുടെ 21ാം ഗഡു പുറത്തിറക്കി  (10 hours ago)

പാര്‍ട്ണര്‍ ആക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ഡോക്ടര്‍ ചമഞ്ഞ് യുവതി തട്ടിയത് 68 ലക്ഷത്തോളം രൂപ  (10 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം  (10 hours ago)

സത്യം ജയിച്ചു; ഇനി കാണാൻ പോകുന്നതാണ് പോരാട്ടം; പെണ്ണൊരുത്തി അങ്കത്തട്ടിൽ  (11 hours ago)

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍  (11 hours ago)

വൈഷ്ണയ്ക്ക് മത്സരിക്കാം , വോട്ട് നീക്കിയ നടപടി റദ്ദാക്കി  (11 hours ago)

മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.  (11 hours ago)

Malayali Vartha Recommends