എല്ലാ ഭക്തര്‍ക്കും ദര്‍ശനത്തിന് സൗകര്യമൊരുക്കി ശബരിമല തീര്‍ത്ഥാടനം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് പന്തളം കൊട്ടാരത്തില്‍ 16ന് രാവിലെ മുതല്‍ ഉച്ചവരെ പ്രാര്‍ത്ഥനായജ്ഞം

എല്ലാ ഭക്തര്‍ക്കും ദര്‍ശനത്തിന് സൗകര്യമൊരുക്കി ശബരിമല തീര്‍ത്ഥാടനം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് പന്തളം കൊട്ടാരത്തില്‍ 16ന് രാവിലെ മുതല്‍ ഉച്ചവരെ പ്രാര്‍ത്ഥനായജ്ഞം നടത്താന്‍ കൊട്ടരം നിര്‍വാഹ സംഘത്തിന്റെ തീരുമാനം. എല്ലാ ഹൈന്ദവ സംഘടനകളെയും ക്ഷണിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ 26ന് വിപുലമായ യോഗം വിളിച്ച് പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യും.
ദിവസവും പരമാവധി എണ്‍പതിനായിരം ഭക്തരെമാത്രമേ ദര്‍ശനത്തിന് അനുവദിക്കൂയെന്ന നിബന്ധന പാലിച്ചാവും അക്ഷയകേന്ദ്രങ്ങളിലും ബുക്കിംഗ്. ഭക്തജനങ്ങളെ ചില രാഷ്ട്രീയ കക്ഷികള്‍ തെറ്റിദ്ധരിപ്പിക്കുന്നത് തിരിച്ചറിയുകയും വേണം.
https://www.facebook.com/Malayalivartha


























