കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു...

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. നിരവധി ഭക്തരാണ് ദര്‍ശനത്തിനായി ശബരിമലയിലെത്തിയത്.
നട തുറന്ന ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്‌നി പകര്‍ന്നു. കുംഭമാസം ഒന്നാം തീയതിയായ ഇന്ന് രാവിലെ 5 മണി മുതല്‍ ദര്‍ശനം തുടങ്ങും.
കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി 17 ന് രാത്രി 10 മണിയ്ക്ക് നട അടയ്ക്കും. അതേസമയം ശബരിമലയുമായി ബന്ധപ്പെട്ട നിര്‍മാണ, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി പുത്തന്‍ സംവിധാനം വരുമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍.
https://www.facebook.com/Malayalivartha