പിതൃമോക്ഷം തേടി പഞ്ചാക്ഷരി മന്ത്രം ഉരുവിട്ട് ആയിരങ്ങള്‍ ശിവരാത്രി ദിനത്തില്‍ പിതൃതര്‍പ്പണം നടത്തുന്നു...

പിതൃമോക്ഷം തേടി പഞ്ചാക്ഷരി മന്ത്രം ഉരുവിട്ട് ആയിരങ്ങള്‍ ശിവരാത്രി ദിനത്തില്‍ പിതൃതര്‍പ്പണം നടത്തുന്നു... ആലുവ മണപ്പുറത്താണ് കേരളത്തില്‍ പ്രധാനമായും ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തുന്നത്. ബുധനാഴ്ച രാത്രി 10 മണി മുതല്‍ തുടങ്ങിയ ബലിതര്‍പ്പണ ചടങ്ങുകള്‍ വ്യാഴാഴ്ച രാവിലെ വരെ നീളും. 116 ബലിത്തറകളാണ് ആലുവയില്‍ ഇത്തവണ തയ്യാറാക്കിയിരിക്കുന്നത്.
ബലിതര്‍പ്പണത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. 1500 പൊലീസുകാരെയാണ് ഇതിനായി വിന്യസിച്ചിരിക്കുന്നത്. പൊലീസിന്റെ മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂമും വാച്ച് ടവറും പ്രവര്‍ത്തിക്കുന്നുണ്ട്. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരും അഗ്‌നിശമന സേനാ അംഗങ്ങളും മണപ്പുറത്തുണ്ട്.
ബുധനാഴ്ച വൈകുന്നേരം മുതല്‍ വ്യാഴാഴ്ച ഉച്ചവരെ ആലുവയില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. മണപ്പുറത്തേക്ക് എത്തുന്ന ഭക്തര്‍ക്കായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും. കൊച്ചി മെട്രോയും ദക്ഷിണ റെയില്‍വേയും സ്‌പെഷ്യല്‍ സര്‍വീസ് നടത്തുന്നു. 26 ബുധനാഴ്ച തൃപ്പൂണിത്തുറയില്‍ നിന്നുള്ള മെട്രോ സര്‍വീസുകള്‍ രാത്രി 11.30 വരെ ഉണ്ടായിരുന്നു. വ്യാഴാഴ്ച ആലുവയില്‍ നിന്നുള്ള സര്‍വീസ് വെളുപ്പിന് 4.30ന് സര്‍വീസ് ആരംഭിക്കും.
തുടര്‍ന്ന് രാവിലെ ആറ് മണിവരെ അരമണിക്കൂര്‍ ഇടവിട്ടും പിന്നീട് സാധാരണ നിലയ്ക്കും ആലുവയില്‍ നിന്ന് സര്‍വ്വീസ് ഉണ്ടായിരിക്കുമെന്ന് മെട്രോ അധികൃതര്‍
അതേസമയം കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും അടുത്ത പകലുമാണ് ശിവരാത്രി മഹോത്സവം. ഉപവാസവും ഉറക്കം ഒഴിയുന്നതുമാണ് ആചാരങ്ങള്‍. പാലാഴി മഥനത്തിനിടെ പൊങ്ങിവന്ന കാളകൂടവിഷം ലോക രക്ഷയ്ക്കായി പരമശിവന്‍ കുടിച്ചു. എന്നാല്‍ വിഷം വയറ്റിലെത്താതിരിക്കാന്‍ പാര്‍വതി ശിവന്റെ കഴുത്തും പുറത്ത് പോകാതിരിക്കാന്‍ വിഷ്ണു വായയും അടച്ചുപിടിച്ചു. വിഷം ശിവന്റെ കഴുത്തില്‍ അടിഞ്ഞുകൂടി ശിവന്‍ നീലകണ്ഠന്‍ ആയി. ഭഗവാന് ആപത്തുണ്ടാകാതെ പാര്‍വതീയും മറ്റുളളവരും ഉറക്കമൊഴിച്ചിരുന്നു പ്രാര്‍ഥിച്ച ദിവസമാണ് ശിവരാത്രി.
https://www.facebook.com/Malayalivartha