ഇനി പ്രാര്‍ത്ഥനയുടെ നാളുകള്‍.... സംസ്ഥാനത്ത് ഇന്ന് മുതല്‍ റമദാന്‍ വ്രതാരംഭം

ഇനി പ്രാര്‍ത്ഥനയുടെ നാളുകള്‍.... സംസ്ഥാനത്ത് ഇന്ന് മുതല്‍ റമദാന്‍ വ്രതാരംഭിച്ചു. ഇസ്ലാംമത വിശ്വാസികള്‍ക്ക് ഇനിയുള്ള ഒരു മാസക്കാലം വ്രതശുദ്ധിയുടെ നാളുകളായിരിക്കും. വിശുദ്ധമാസം പ്രാര്‍ഥനകൊണ്ടും സത്കര്‍മം കൊണ്ടും പുണ്യമാക്കാനൊരുങ്ങി വിശ്വാസികള്‍. സമൂഹത്തിന്റെ നന്മക്കായി നോന്‍പുകാലം പ്രയോജനപ്പെടുത്താനായി വിവിധ ഖാസിമാര്‍ ആഹ്വാനം നല്‍കി.
വിശ്വാസികള്‍ക്ക് ആഹ്ലാദമായി പുണ്യ റംസാന്‍ പിറന്നു. പ്രപഞ്ചനാഥന്റെ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിന്റെ രാപകലുകളാണ് ഇനിയുള്ള ഓരോ ദിനങ്ങളും. ഇനി ഒരുമാസക്കാലം വിശ്വാസികള്‍ പകല്‍ മുഴുവന്‍ ഭക്ഷണവും വെള്ളവും വെടിഞ്ഞ് നോമ്പ് നോക്കുന്നതാണ്. കണ്ണും നാവും ചെവിയുമെല്ലാം അരുതായ്മകളില്‍ നിന്നടര്‍ത്തിയെടുത്ത് ദൈവത്തില്‍ മാത്രം മനസ്സ് അര്‍പ്പിക്കും.
ആ മാസത്തിന്റെ പുണ്യം ആവോളം നേടിയെടുക്കാനുള്ള ശ്രമത്തിലാവും ഇനി ഓരോ വിശ്വാസിയും.സംസ്ഥാനത്തെ വിവിധ ഖാസിമാര്‍ റംസാന്‍ സന്ദേശം നല്‍കി. സത്കര്‍മങ്ങള്‍ക്ക് മറ്റുമാസങ്ങളെക്കാള്‍ റംസാനില്‍ ഏറെ പുണ്യമുണ്ടെന്നാണ് വിശ്വാസമുള്ളത്. അതുകൊണ്ട് ദാനധര്‍മങ്ങള്‍ക്ക് റംസാനില്‍ ഏറെ പ്രാധാന്യം നല്‍കുന്നു.
അവസാന പത്തിലെ ഒറ്റയിട്ട രാവുകള്‍ ഏറ്റവും പുണ്യകരമായ രാവുകളാണ്. രാത്രിയിലെ തറാവീഹ് നമസ്‌കാരവും ഇഫ്താര്‍ വിരുന്നുകളിലെ സൗഹൃദ സംഗമങ്ങളുമെല്ലാമായി ഓരോ വിശ്വാസിയും ഇനി പ്രാര്‍ഥനയുടെ തിരക്കുകളിലായിരിക്കും.
അതേസമയം ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളിലും ഇന്നാണ് വ്രതാരംഭം. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെ റമസാന്‍ നോമ്പ് ആരംഭിച്ചു.
https://www.facebook.com/Malayalivartha