വിശ്വാസികളുടെ പ്രവാഹം... റമദാനിലെ ആദ്യ വെള്ളിയാഴ്ച കൂടുതല്‍ ഭക്തിസാന്ദ്രമായി ഇരു ഹറമുകളും...

വിശ്വാസികളുടെ പ്രവാഹം... റമദാനിലെ ആദ്യ വെള്ളിയാഴ്ച കൂടുതല്‍ ഭക്തിസാന്ദ്രമായി ഇരു ഹറമുകളും... ജുമുഅ നമസ്‌കാരത്തിന് മക്ക മസ്ജിദുല്‍ ഹറാമിലും മദീന മസ്ജിദുന്നബവിയിലും ലക്ഷക്കണക്കിന് വിശ്വാസികളെത്തി.
രാവിലെ മുതല്‍ ഹറമുകളിലേക്ക് വിശ്വാസികളുടെ ഒഴുക്ക് തുടങ്ങിയിട്ടുണ്ടായിരുന്നു. ഇരു പള്ളികളിലേക്കുമുള്ള എല്ലാ റോഡുകളും കവിഞ്ഞൊഴുകി. ആഭ്യന്തര, വിദേശ ഉംറ തീര്‍ഥാടകരും സ്വദേശികളും താമസക്കാരും ഒരുമിച്ചതോടെ ജുമുഅ നമസ്‌കാരവേളയില്‍ മസ്ജിദുല്‍ ഹറാമും പരിസരവും തിങ്ങിനിറഞ്ഞു.
ആദ്യ വെള്ളിയാഴ്ചയിലെ തിരക്ക് മുന്‍കൂട്ടി കണ്ട് ഇരുഹറം പരിപാലന അതോറിറ്റിയും ബന്ധപ്പെട്ട വകുപ്പുകളും ആവശ്യമായ തയ്യാറെടുപ്പുകള്‍ നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.
നമസ്‌കാരത്തിനായി കൂടുതല്‍ സ്ഥലങ്ങള്‍ ഒരുക്കി. ഓരോ വകുപ്പുകളും കൂടുതലാളുകളെ സേവനത്തിനായി നിയോഗിച്ചു. ഹറമിനടുത്ത് തിരക്ക് കുറക്കാനും ആളുകളുടെ സഞ്ചാരം വ്യവസ്ഥാപിതമാക്കാനും പൊതുസുരക്ഷ, ട്രാഫിക് വിഭാഗങ്ങള്‍ രംഗത്തുണ്ടായിരുന്നു. പഴുതടച്ച സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
"
https://www.facebook.com/Malayalivartha