അവധിക്കാലം അടിച്ചു പൊളിക്കാൻ

അങ്ങനെ കാത്തുകാത്തിരുന്ന അവധിക്കാലം ഇങ്ങെത്തി. പരീക്ഷ ഭംഗിയായി എഴുതിയതിന്റെയും, മനസ് ടെൻഷൻ ഫ്രീ ആയതിന്റെയും സന്തോഷത്തിലാണ് കുട്ടികൾ. കുട്ടികളുടെ പരീക്ഷ ദിനങ്ങളെ കുറിച്ചുള്ള മാതാപിതാക്കളുടെ ടെൻഷനും മാറിയ സാഹചര്യം ആണല്ലോ ഇത്. അപ്പോൾ നമുക് ഒരു യാത്രയെ കുറിച്ച ചിന്തിച്ചാലോ? ഇനി സമയം കളയണ്ട. കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ ഉല്ലസിക്കാൻ പറ്റിയ സ്ഥലം വേണം തിരഞ്ഞെടുക്കാൻ. യാത്രക് ഒരുങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് അവശ്യസാധനങ്ങൾ പാക്ക് ചെയ്യലാണ്. പാക്കിങ് ഇനി ബുദ്ധിമുട്ടുള്ള കാര്യമില്ല. ഇതാ നിങ്ങളെ സഹായിക്കാൻ ചില എളുപ്പ വഴികൾ.
കുട്ടികൾക്ക് ആണ് മുതിർന്നവരേക്കാൾ കൂടുതൽ ഡ്രെസ്സും മറ്റും ആവശ്യമായി വരിക. ഒരുമിച് പാക്ക് ചെയ്താൽ ചിലപ്പോൾ അവരവുടെ സാധനങ്ങൾ കണ്ടുപിടിക്കാൻ പ്രയാസമാകും. അതുകൊണ്ട് വെവ്വേറെ പാക്ക് ചെയ്യുക. ടൂത്തപേസ്റ്റ്, ബ്രഷ് ഇവയൊക്കെ വെവ്വേറെ പാക്കറ്റുകളാക്കി വേണം പാക്ക് ചെയ്യാൻ. ഇതിനായി കുട്ടികളെയും കൂട്ടാവുന്നതാണ്.
ഓരോ ദിവസത്തിലും ധരിക്കാനായി കുട്ടികൾക്കു രണ്ടു ജോഡി ഡ്രസ്സ് വീതം കരുതുക. നീന്തൽ പ്ലാൻ ചെയ്‌യുവാണേൽ സ്വിമ്മിങ് സ്യുട്ടും വേഗത്തിൽ ഉണങ്ങുന്ന ഡ്രെസ്സുകളും കരുതാൻ മറക്കണ്ട. വസ്ത്രങ്ങൾ തേച്ചു മടക്കി അടുക്കി വെച്ചാൽ ബാഗിനുള്ളിൽ ധാരാളം സ്ഥലം ലഭിക്കാൻ കഴിയും. കുഞ്ഞുങ്ങൾക്കായി ചെറിയ ടോയ്‌സ് കുടി കരുതാവുന്നതാണ്.
നമ്മൾ തിരഞ്ഞെടുക്കുന്ന സ്ഥലത്തിന്റെ കാലാവസ്ഥ മനസ്സിലാക്കി നേരത്തെ തന്നെ മരുന്നോ മറ്റു അത്യാവശ്യ വസ്തുക്കളോ ഒകെ എടുത്തു വെക്കേണ്ടതാണ്. അവരവർക് ആവശ്യമുള്ള സാധനങ്ങളെക്കുറിച് അവരവർ തന്നെ ഒരു ലിസ്റ്റ് ഉണ്ടാക്കിയാൽ പാക്കിങ് വളരെ എളുപ്പത്തിൽ തീർക്കാൻ സാധിക്കും.
https://www.facebook.com/Malayalivartha