പ്രകൃതി ഭംഗിയുടെ നിറകാഴ്ചയുമായി ഡാര്‍ജിലിംഗ്

ഹിമാലയൻ പർവത നിരകളുടെ താഴ്വരയിൽ തേയിലത്തോട്ടങ്ങളുടെയും മഞ്ഞണിഞ്ഞ ഹിമാലയപര്‍വതനിരകളുടെയും മടിത്തട്ടില്‍ പരിലസിക്കുന്ന മനോഹര ഹില്‍സ്റ്റേഷനാണ് ഡാര്‍ജിലിംഗ്. ഹെവൻലി ഹിമാലയ എന്നാണ് ടൂറിസം ഡിപ്പാർട്മെൻറ് ഇതിനെ വിശേഷിപ്പിക്കുന്നത്. വര്‍ണമനോഹരിയായ പ്രകൃതിയുടെ നിറകാഴ്ചയൊരുക്കുന്ന ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വേയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ ഒന്നാണിത്.
ഡാർജലിങ് എന്ന വാക്കിന്റെ ഉത്ഭവം രണ്ടു ടിബറ്റൻ വാക്കിൽ നിന്നാണ്. ഡോർജെ എന്നാൽ ഇടിവെട്ട് എന്നും ലിങ് എന്നാൽ സ്ഥലം എന്നുമാണ്. അങ്ങനെ ഡാർജലിങ് ഇടിവെട്ടിന്റെ നാടായി മാറി. ഹിമാലയത്തിലെ ശിവാലിക് മലനിരകളിൽ സമുദ്ര നിരപ്പിൽനിന്നു 2134 മീറ്റർ ഉയരത്തിലാണ് ഡാർജലിങ് സ്ഥിതി ചെയ്യുന്നത്. ആല്‍പ്പൈന്‍ മരങ്ങള്‍ നിറഞ്ഞ താഴ്വരകളിലൂടെയും സാല്‍,ഓക്ക് മരങ്ങള്‍ നിറഞ്ഞ വനമേഖലയിലൂടെയുമുള്ള യാത്രകള്‍ ആരുടെയും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നവ ആയിരിക്കും. കാലാവസ്ഥ മാറുന്നതിനനുസരിച്ച് നിറം മാറാതെ എന്നും എപ്പോഴും ഹരിതാഭ പുതച്ച് നില്‍ക്കുന്നവയാണ് ഇവിടത്തെ വനങ്ങളില്‍ ഭൂരിപക്ഷവും. ഇത് ഈ ഹില്‍സ്റ്റേഷന്‍െറ ആകര്‍ഷണം വര്‍ധിപ്പിക്കുന്നു. വൈവിധ്യമാർന്ന ഓര്‍ക്കിഡുകള്‍ ധാരാളം ലഭിക്കുന്ന സ്ഥലമാണ് ഡാര്‍ജിലിംഗ്.
ദേശാടനപക്ഷികളെ ധാരാളമായി ഇവിടെ കണ്ടുവരുന്നതിനാല്‍ പക്ഷി നിരീക്ഷകരുടെയും ഇഷ്ട സങ്കേതമാണ് ഇവിടം. വന്യ മൃഗങ്ങളെയും ഇവിടെ കാണാൻ കഴിയും. ബ്രിട്ടീഷ് ഭരണകാലത്തിന്‍െറ ഓര്‍മകളുണര്‍ത്തുന്ന നഗരമാണ് ഡാര്‍ജിലിംഗ്. ഒരു പക്ഷെ ടാർജലിംഗിനെ ടൂറിസ്റ്റ് കേന്ദമാക്കി മാറ്റിയതും ബ്രിട്ടീഷുകാരാണ്.
ഡാർജലിങ്ങിലെ മറ്റൊരു ആകർഷണമാണ് ടൈഗർഹിൽ. ഇവിടെ നിന്ന് നോക്കിയാൽ രാവിലെ സൂര്യോദയ സമയത് സൂര്യരശ്മികൾ മഞ്ഞുപുതച്ചു നിൽക്കുന്ന കാഞ്ചൻജംഗ കൊടുമുടിയിൽ പതിക്കുന്നത് കാണാനാകും. ആ കാഴ്ച്ച എന്ന് പറയുന്നത് ഒരു ആയുസ്സിൽ ഒരാൾക്കു അനുഭവിക്കാൻ കഴിയുന്ന ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ്. ഒബ്സർവേറ്ററി ഹിൽ ഇവിടുത്തെ കാലാവസ്ഥ പഠന കേന്ദ്രമാണ്.
പദ്മജ നായിഡു വന്യജീവിസങ്കേതം ഇവിടെയാണ്. ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതവും ഇതാണ്. ഇവിടെ ഹിമാലയൻ ചുവന്ന പാണ്ട, കടുവ, ടിബറ്റൻ ചെന്നായ എന്നിങ്ങനെ ധാരാളം വന്യജീവികളുണ്ട്.
മോമോയാണ് ഇവിടുത്തെ പ്രധാന പ്രാദേശിക വിഭവം. ചിക്കന്‍/ബീഫ്/പോര്‍ക്ക്/പച്ചക്കറി എന്നിവ ഉപയോഗിച്ച് പാചകം ചെയ്യുന്ന മോമോ ചൂടുള്ള സോസിനൊപ്പമാണ് നല്‍കുക. നൂഡില്‍സ് പോലുള്ള സൂപ്പുകളും സുഗന്ധ ദ്രവ്യങ്ങളിട്ട ചോറുമാണ് പ്രാദേശിക ഭക്ഷണങ്ങളില്‍ മറ്റുള്ളവ.
ബ്രിട്ടീഷ് ഭരണകാലത്തിന്‍െറ ഓര്‍മകളുണര്‍ത്തുന്ന നഗരമാണ് ഡാര്‍ജിലിംഗ്. ബ്രിട്ടീഷുകാര്‍ ശ്രദ്ധയോടെ കാത്തുസൂക്ഷിച്ചിരുന്ന നഗരത്തില്‍ അന്ന് നിര്‍മിച്ച യൂറോപ്യന്‍ മാതൃകയിലുള്ള കെട്ടിടങ്ങളും ഗോഥിക്ക് മാതൃകയിലുള്ള ക്രെസ്തവ ദേവാലയങ്ങളും ആരെയും ആകര്‍ഷിക്കുന്നതാണ്.
എന്തായാലും ഇവിടെ എത്തുന്നവർക്കായി നിരവധി കാഴ്ചകളാണ്
ഡാര്‍ജിലിംഗ് ഒരുക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha