Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഒന്ന് കൂടണം, ആ വിളിയിൽ സിദ്ദിക്ക് എത്തി: സംസാരിച്ച് ഇരിക്കുന്നതിനിടെ ഷിബിലിയും ആഷിഖും ഹോട്ടലിൽ എത്തി: ഫർഹാനയ്‌ക്കൊപ്പം നഗ്നനാക്കി ചേർത്ത് നിർത്തി ചിത്രം പകർത്താനുള്ള ശ്രമം തടഞ്ഞതോടെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചത് ഫർഹാന:- അച്ഛന്റെ സുഹൃത്തുമായി ഹോട്ടലിൽ പലതവണ സന്ധിച്ചു...

27 MAY 2023 04:27 PM IST
മലയാളി വാര്‍ത്ത

അരുംകൊലയുടെ ചുരുളുകൾ അഴിയുമ്പോൾ ഫർഹാനയെന്ന പതിനെട്ടുകാരി കേരളത്തെ ഞെട്ടിക്കുന്നു. ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖിനെ (58) ലോഡ്ജ് മുറിയിൽ കൊലപ്പെടുത്തി ശരീര ഭാഗങ്ങൾ കൊക്കയിൽ തള്ളിയ കേസിലാണ് മുഖ്യ സൂത്രധാര വെറും പതിനെട്ട് വയസുള്ള ഒരു പെൺകുട്ടിയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഹണിട്രാപ്പാണ് സിദ്ദീഖിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. സിദ്ദിഖിനെ നഗ്‌നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമവും അതിനെ എതിർത്തതുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് അറിയിച്ചു. സിദ്ദിഖും ഫർഹാനയുടെ പിതാവും ഗൾഫിൽ വച്ച് പരിചയക്കാരാണ്. ഇത് നാട്ടിൽ വന്നപ്പോഴും തുടരുകയായിരുന്നു.

ഈ ബന്ധത്തെ ഫർഹാന മറ്റൊരു വിധത്തിലാണ് ഉപയോഗപ്പെടുത്തിയത്. ഷിബിലിയെ ഹോട്ടലിൽ ജോലിക്കായി പറഞ്ഞുവിട്ടതും ഫർഹാനയുടെ തന്ത്രമായിരുന്നു. അവിടെചെന്ന് കാര്യങ്ങൾ മനസ്സിലാക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഫർഹാനയുടെയും ഷിബിലിയുടെയും നീക്കങ്ങൾ. ഹോട്ടൽ ജോലിക്കിടെ സിദ്ദിഖിൻ്റെ എടിഎം പിൻ നമ്പർ പോലും ഷിബിലി മനസ്സിലാക്കിയിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

കൊല നടന്ന ദിവസം സിദ്ദിഖിനെ വിളിച്ചതും റൂം എടുപ്പിച്ചതും ഫർഹാനയായിരുന്നു. ഒന്നു കൂടണമെന്നും റൂം ബുക്ക് ചെയ്യാനും സിദ്ദിഖിനോട് ഫർഹാന ആവശ്യപ്പെടുകയായിരുന്നു. ഇവർ തമ്മിൽ നേരത്തെ ഇത്തരത്തിൽ ഹോട്ടലുകളിൽ സന്ധിച്ചിരുന്നുവെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. തുടർന്നാണ് സിദ്ദിഖ് ഹോട്ടലിൽ രണ്ടു റൂം ബുക്ക് ചെയ്തത്. എന്നാൽ ഫർഹാനയോടൊപ്പം ഷിബിലിയും ആഷിഖും ഹോട്ടലിൽ എത്തുകയായിരുന്നു എന്നാണ് വിവരം. ഫർഹാന ആദ്യം മുറിയിൽ കയറി സിദ്ദിഖുമായി സംസാരിച്ചിരിക്കുന്നതിനിടയിൽ ഷിബിലിയും ആഷിഖും മുറിയിലേക്ക് കയറിച്ചെല്ലുകയായിരുന്നു.

തുടർന്ന് സിദ്ദിഖിൻ്റെയും ഫർഹാനയേയും സിദ്ദിഖിനേയും ചേർത്തു നിർത്തി നഗ്നഫോട്ടോ എടുക്കാനായിരുന്നു ശ്രമം. ഇത് തടയാൻ സിദ്ദിഖ് ശ്രമിക്കുന്നതിനിടയിലാണ് കൊലപാതകം നടന്നത്. ഫര്‍ഹാനയാണ് ബാഗില്‍ ചുറ്റിക കരുതിയിരുന്നത്. സിദ്ദിഖ് എതിര്‍പ്പു പ്രകടിപ്പിച്ചാല്‍ നേരിടാനായിരുന്നു ഇത്. ഇതുകൊണ്ട് ഷിബിലി അടിക്കുകയായിരുന്നു. ആഷിക്ക് സിദ്ദിഖിന്റെ വാരിയെല്ലുകള്‍ ചവിട്ടിയൊടിച്ചു. മൂന്നു പേരും കൂടി സിദ്ദിഖിനെ ആക്രമിക്കുകയായിരുന്നു. ഷിബിലി കയ്യില്‍ കത്തി കരുതിയിരുന്നെന്നും പൊലീസ് മേധാവി പറഞ്ഞു.

ചെന്നൈയില്‍ വച്ചു പിടികൂടിയ ഷിബിലിയെയും ഫര്‍ഹാനെയെയും തിരൂരില്‍ എത്തിച്ചു വിശദമായ ചോദ്യം ചെയ്യലിലാണ് വിവരങ്ങള്‍ ലഭിച്ചത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സിദ്ദിഖിൻ്റെ മരണ കാരണം നെഞ്ചിലേറ്റ പരിക്കുമൂലമാണെന്നാണ് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. വാരിയെല്ല് പൊട്ടിയ നിലയിലാണ്. തലയ്ക്ക് അടിയേറ്റതിന്റെ പാടുകളും ശരീരരത്തിലാകെ മല്‍പ്പിടുത്തത്തിന്റെ അടയാളങ്ങളുമുണ്ട്. മൃതദേഹം മുറിച്ചത് ഇലക്ട്രിക് കട്ടര്‍ കൊണ്ടാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഹോട്ടല്‍ മുറിയില്‍ വെച്ച് ടിവിയുടെ ശബ്ദം കൂട്ടി വെച്ചാണ് കട്ടര്‍ ഉപയോഗിച്ച് സിദ്ധിഖിന്റെ മൃതദേഹം വെട്ടി കഷണങ്ങളാക്കിയത്. ഹോട്ടല്‍ റിസപ്ഷനോട് ചേര്‍ന്നുള്ള നാലാമത്തെ മുറിയായിരുന്നു ഇത്. ടിവിയുടെ ശബ്ദം കേട്ട് റിസപ്ഷനിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് സംശയം തോന്നിയിരുന്നതായും വിവരമുണ്ട്. കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടല്‍ വ്യാപാരിയായിരുന്നു കൊല്ലപ്പെട്ട സിദ്ധിഖ്, തിരൂര്‍ സ്വദേശിയുമായിരുന്നു.

സിദ്ദിഖിനെ കാണാതായെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി അഞ്ചാം ദിവസമാണ് മൃതദേഹം വെട്ടിനുറുക്കി പെട്ടിയിലാക്കി ഉപേക്ഷിച്ചതായി കണ്ടെത്തിയത്. അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവിനടുത്ത് രണ്ട് പെട്ടികളിലായാണ് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്. ഫർഹാന ആവശ്യപ്പെട്ടതുപ്രകാരമാണ് ഷിബിലിക്ക് ഹോട്ടലിൽ ജോലി നൽകിയത്. സിദ്ദിഖിന്റെ എ ടി എം നമ്പരും യു പി ഐ പാസ്‌വേഡുമൊക്കെ പ്രതികൾ കൈക്കലാക്കിയിരുന്നു.

ഹോട്ടലും ബേക്കറിയുമടങ്ങുന്നതാണ് സിദ്ദിഖിന്റെ സ്ഥാപനം. സപ്ലേയും ജ്യൂസ് അടിക്കലുമൊക്കെയായിരുന്നു ഷിബിലിന്റെ ജോലി. 15 ദിവസം മാത്രമാണ് ഇയാൾ ഇവിടെ ജോലിക്കുണ്ടായിരുന്നത്. പെരുമാറ്റദൂഷ്യം കാരണം പതിനെട്ടാം തീയതി പറഞ്ഞുവിട്ടു. അന്നുതന്നെയാണ് സിദ്ദിഖ് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുത്തത്. ഹോട്ടൽ മുറിയിലെ ശുചിമുറിക്കകത്ത് വെച്ച് മൃതദേഹം വെട്ടിമുറിച്ച് ബാഗിലാക്കുകയായിരുന്നു.

 

പിന്നീട് മെയ് 19 നാണ് മൃതദേഹം അട്ടപ്പാടിയിലെ കൊക്കയിൽ കൊണ്ടുപോയി തള്ളിയത്. ഇക്കഴിഞ്ഞ 18നാണ് സിദ്ദിഖിനെ കാണാതായത്. അന്നുതന്നെ സിദ്ദിഖിന്റെ ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്തു. തുടർന്ന് 22 ന് മകൻ പൊലീസിൽ പരാതി നൽകി. പിന്നീടുള്ള അന്വേഷണത്തിലാണ് സിദ്ദീഖിന്റെ ഹോട്ടലിൽ ജീവനക്കാരനായിരുന്നു ഷിബിലിയെയും കാണാതായ കാര്യം പൊലിസ് അറിഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (3 minutes ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (18 minutes ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (24 minutes ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (30 minutes ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (50 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (2 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (5 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (5 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (6 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (6 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (7 hours ago)

Malayali Vartha Recommends