Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒന്ന് കൂടണം! ഒരു റൂമിന് പകരം സിദ്ദിക്ക് ബുദ്ധിപൂർവം രണ്ട് മുറികളെടുത്തു: ഫർഹാന പോയ മുറി നോക്കി വച്ച ഷിബിലി ആഷിക്കുമായി മുറിയിലേയ്ക്ക് പാഞ്ഞെത്തി: മദ്യപിച്ചിരുന്ന വ്യാപാരിക്ക് മുന്നിൽ ഫർഹാന നഗ്നയായി:- ബലം പ്രയോഗിച്ച് സിദ്ദിഖിനെ നഗ്നനാക്കാനുള്ള ശ്രമത്തിനിടെ സംഭവിച്ചത്....

28 MAY 2023 04:07 PM IST
മലയാളി വാര്‍ത്ത

More Stories...

ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ച സംസ്ഥാനതല ജെന്‍ എഐ ഹാക്കത്തോണില്‍ അണിചേര്‍ന്ന് ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍

മിസ് യൂനിവേഴ്‌സ് ഇന്ത്യ 2024 വിജയിയായി ഗുജറാത്ത് സ്വദേശിയായ പതിനെട്ടുകാരി റിയ സിന്‍ഹ

റിയല്‍മി13 4ജി അവതരിപ്പിച്ചു... റെയിന്‍ വാട്ടര്‍ സ്മാര്‍ട്ട് ടച്ച് ആയതിനാല്‍ നനഞ്ഞ കൈകളിലോ മഴയിലോ ഫോണ്‍ ഉപയോഗിക്കാം

തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഫിദയുടെ കണ്മുന്നിലേയ്ക്ക് എവിടെ നിന്നോ വന്നുവീണത് കുഞ്ഞ്; ശബ്ദം കേട്ടപാടെ കുഞ്ഞിനെയുമെടുത്ത് ഓടി...

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കാമ്പയിനുള്ള പാറ്റ ഗോള്‍ഡ് അവാര്‍ഡ് കേരള ടൂറിസത്തിന്; 'ഹോളിഡേ ഹീസ്റ്റ്' ഗെയിം പരിഗണിച്ച് പുരസ്കാരം- കാമ്പയിന്‍ കേരള ടൂറിസത്തിന്‍റെ ഔദ്യോഗിക വാട്സാപ് ചാറ്റായ 'മായ' യിലൂടെ...

അരുംകൊലയുടെ ചുരുളുകൾ അഴിയുമ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഷിബിലിയെ ഹോട്ടലിൽ നിന്ന് പിരിച്ചു വിട്ട ദിവസം തന്നെ ഒന്ന് കൂടണമെന്ന് ആവശ്യപ്പെട്ടത് ഫർഹാന തന്നെയായിരുന്നു. അടുത്തുതന്നെ ചെന്നൈയിൽ പുതിയ ഹോട്ടൽ തുടങ്ങുന്നുണ്ടെന്നും അവിടേക്ക് എടുക്കാമെന്നും ഷിബിലിയോട് സൂചിപ്പിച്ചിരുന്നു. അതുവരെയുള്ള കണക്കു തീർത്ത് മുഴുവൻ കൂലിയും നൽകിയാണ് ഷിബിലിയെ സിദ്ദിഖ് ഒഴിവാക്കിയത്. ഇതിനുശേഷം നമുക്ക് സംസാരിക്കാമെന്നും എനിക്ക് അത്യാവശ്യമായി വടകര വരെ പോകണമെന്നും പറഞ്ഞ് ഷിബിലിയെ പറഞ്ഞയച്ച് സിദ്ദിഖ് ഇരഞ്ഞിപ്പാലത്ത് ഫർഹാനയെ കാണാൻ വരികയായിരുന്നു.

ഒന്നു കൂടണമെന്നും റൂം ബുക്ക് ചെയ്യാനും സിദ്ദിഖിനോട് ഫർഹാന തന്നെ ആവശ്യപ്പെടുകയായിരുന്നു. ഇവർ തമ്മിൽ നേരത്തെ ഇത്തരത്തിൽ ഹോട്ടലുകളിൽ സന്ധിച്ചിരുന്നുവെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. പലതവണ സിദ്ദിഖ് പറയാതെ പോയിട്ടുണ്ടെന്നും പിറ്റേന്നു മാത്രമേ മടങ്ങിയെത്തുമായിരുന്നുള്ളു എന്നും സിദ്ദിഖിൻ്റെ മകനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അത്തരത്തിൽ പുറത്തേക്കുള്ള യാത്രകളെല്ലാം ഫർഹാനയ്ക്കൊപ്പമായിരുന്നോ എന്ന സംശയമാണ് പൊലീസിനുള്ളത്. ഇക്കാര്യത്തിലും കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.

സിദ്ദിഖ് ഒരു റൂമിനു പകരം രണ്ടു റൂം എടുത്തതും ബുദ്ധിപൂർവ്വമായിരുന്നു. രണ്ടുപേരും രണ്ടു റൂമിൽ താമസിക്കുന്നുവെന്ന് ഹോട്ടലുകാർക്ക് തോന്നാൻ വേണ്ടിയായിരുന്നു ആ ത്തരത്തിലൊരു നീക്കം നടത്തിയത്. തുടർന്നാണ് സിദ്ദിഖ് ഹോട്ടലിൽ രണ്ടു റൂം ബുക്ക് ചെയ്തത്. റൂമിൽ ഫർഹാനയെ സിദ്ദിഖ് കാത്തിരിക്കുന്നതിനിടയിൽ പുറത്ത് ഷിബിലിക്കൊപ്പമായിരുന്നു ഫർഹാന എത്തിയത്.

ആഷിക് ഈ സമയം തൊട്ടടുത്തു തന്നെയുണ്ടായിരുന്നു. ഷിബിലിയും ഫർഹാനയും ഹോട്ടലിൽ എത്തിയ ശേഷം ഫർഹാന സിദ്ദിഖിൻ്റെ റൂമിലേക്കു പോയി. ഫർഹന പോയത് ഏത് റൂമാണെന്നു നോക്കി വച്ച ശേഷം ഷിബിലി ആഷിഖിനെ വിളിച്ചുവരുത്തുകയായിരുന്നു. ഈ സമയത്ത് ഫർഹാന സിദ്ദിഖിൻ്റെ അടുത്തിരുന്ന് സംസാരിക്കുകയായിരുന്നു.

സംസാരിക്കുന്നതിനിടയിൽ സിദ്ദിഖ് മദ്യപിച്ചതായും പറയപ്പെടുന്നുണ്ട്. ഈ സമയത്താണ് ഷിബിലിയും ആഷിഖും റൂമിലേക്ക് കടന്നെത്തിയത്. ഷിബിലിയെ കണ്ടതോടെ സിദ്ദിഖ് ഞെട്ടുകയായിരുന്നു. താൻ നേരത്തെ ജോലിയിൽ നിന്ന് പറഞ്ഞുവിട്ട ഷിബിലി ഇവിടെ തൻ്റെ മുന്നിൽ നിൽക്കുന്നത് കണ്ടതോടെയാണ് സിദ്ദിഖിന് ചതി മനസ്സിലായത്. സിദ്ദിഖിനേയും ഫർഹാനയേയും ചേർത്തു നിർത്തി ഫോട്ടോ എടുക്കാനായിരുന്നു ആഷിഖിൻ്റെയും ഷിബിലിയുടെയും നീക്കം.

 

ഇതിനായി ഫർഹാന നഗ്നയാകാനുള്ള ശ്രമങ്ങളും നടത്തി. മറ്റിരുവരും സിദ്ദിഖിനെ നഗ്നനാക്കാൻ ശ്രമിച്ചതോടെ സിദ്ദിഖ് അതിനെ എതിർത്തു. ഇതിനിടയിലാണ് കൊലപാതകം നടന്നത്. ഫര്‍ഹാനയാണ് ബാഗില്‍ ചുറ്റിക കരുതിയിരുന്നത്. സിദ്ദിഖ് എതിര്‍പ്പു പ്രകടിപ്പിച്ചാല്‍ നേരിടാനായിരുന്നു ഇത്. ഇതുകൊണ്ട് ഷിബിലി അടിക്കുകയായിരുന്നു. ആഷിക്ക് സിദ്ദിഖിൻ്റെ വാരിയെല്ലുകള്‍ ചവിട്ടിയൊടിക്കുകയായിരുന്നു.

കൊലപാതകം നടത്തിയ മുറിയുടെ ബാത്ത് റൂമില്‍ വച്ചാണ് മൃതദേഹം കഷണങ്ങളാക്കിയതെന്നും പ്രതികൾ സമ്മതിച്ചു. ഈ സമയത്ത് ഫർഹാന കൂടെയുണ്ടായിരുന്നു എന്നും മൃതദേഹം കഷ്ണങ്ങളാക്കുന്നതിനയിൽ തറയിൽ പടർന്ന ചോര വസ്ത്രങ്ങളിൽ തുടച്ചത് ഫർഹാനയായിരുന്നു എന്നുമാണ് വിവരം. തുടർന്ന് മൃതദേഹാവശിഷ്ടങ്ങൾ രണ്ടു ട്രോളി ബാഗില്‍ നിറച്ച് അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നും പ്രതികൾ വ്യക്തമാക്കി. കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും രക്തം തുടച്ച വസ്ത്രങ്ങളുമെല്ലാം മറ്റൊരിടത്ത് ഉപേക്ഷിക്കുകയായിരുന്നു.

ഈ സ്ഥലത്തെക്കുറിച്ച് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം വെട്ടിമുറിച്ച് കഷണങ്ങളാക്കി ഡിക്കിയിൽ വച്ചു പ്രതികൾ സഞ്ചരിച്ചതു സിദ്ദീഖിന്റെ തന്നെ കാറിൽ തന്നെയായിരുന്നു. 19നു രാത്രി കോഴിക്കോട്ടു നിന്നു മൃതദേഹവുമായി വന്ന കാർ അട്ടപ്പാടി ചുരത്തിലെത്തുന്നതിനു മുൻപ് ആനമൂളിയിലൂടെ പോകുന്നതിന്റെയും ചുരത്തിലേക്കു കയറിയ വാഹനം ഒരു മണിക്കൂറിനു ശേഷം തിരിച്ചു പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (7 minutes ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (29 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (1 hour ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (3 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends