Widgets Magazine
27
Jul / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതിസന്ധികള്‍ പലത്... ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍; നദിയില്‍ അടിയൊഴുക്ക് അതിശക്തം, ഫ്‌ലോട്ടിങ് പ്രതലം ഒരുക്കുന്നതിലും തടസം; ഗംഗാവലി നദിയില്‍ ഇറങ്ങാന്‍ അനുകൂല സാഹചര്യം ഇല്ല


പാരീസില്‍ ഒളിംപിക്‌സിന് വര്‍ണാഭമായ തുടക്കം....സെയ്ന്‍ നദിക്കരയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീം ,സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു, ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും അചന്ത ശരത്കമലുമാണ് ഇന്ത്യക്ക് വേണ്ടി മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തിയത്


തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് തസ്തികയിൽ അപേക്ഷിക്കാം. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികകളിലാണ് നിയമനം


ലക്ഷ്മണ ഷിരൂരിൽ കട നടത്തുന്നത് 35 വർഷമായി; മണ്ണിടിച്ചിലുണ്ടായതിന്റെ തലേന്ന് സ്ഥലം ഒഴിയണമെന്ന് നോട്ടീസ് ലഭിച്ചു:- അപകട ദിവസം റെഡ് അലർട്ടിനെ തുടർന്ന് സ്കൂൾ അവധി ആയതിനാൽ മക്കളും ഭാര്യയും കടയിൽ:- നിമിഷനേരം കൊണ്ട് എല്ലാം തരിപ്പണമായി..


ഗംഗാവലിപ്പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ തിരച്ചിൽ നീണ്ടേക്കുമെന്ന് ആശങ്കയുണ്ട്.. സാഹചര്യം അനുകൂലമായാൽ പുഴയിലിറങ്ങി തിരച്ചിൽ നടത്തുമെന്നു സൈന്യം അറിയിച്ചു...

യു എസ് ടി ഡീകോഡ് ഹാക്കത്തോണ്‍ 2023 വിജയികളെ പ്രഖ്യാപിച്ചു; ഡീ 3 ആഗോള സാങ്കേതിക സമ്മേളനം തിരുവനന്തപുരത്ത്; വിജയികള്‍ക്ക് ക്യാഷ് പ്രൈസുകളും ജോലി ഓഫറും

03 OCTOBER 2023 04:45 PM IST
മലയാളി വാര്‍ത്ത

More Stories...

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കാമ്പയിനുള്ള പാറ്റ ഗോള്‍ഡ് അവാര്‍ഡ് കേരള ടൂറിസത്തിന്; 'ഹോളിഡേ ഹീസ്റ്റ്' ഗെയിം പരിഗണിച്ച് പുരസ്കാരം- കാമ്പയിന്‍ കേരള ടൂറിസത്തിന്‍റെ ഔദ്യോഗിക വാട്സാപ് ചാറ്റായ 'മായ' യിലൂടെ...

ചാന്ദ്രയാന്‍ ദൗത്യം വിജയിച്ചത് ഇന്ത്യയുടെ ധീര പരിശ്രമം കൊണ്ടെന്ന് നാസ ബഹിരാകാശ സഞ്ചാരി സ്റ്റീവ് സ്മിത്ത്...

വായനാദിനത്തോട് അനുബന്ധിച്ച് ഹോസ്റ്റ് ഡൈം ഡാറ്റാ സെന്റർ സർവീസസ് വിവിധ പുസ്തകങ്ങൾ കൈമാറി...

യുവ സാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കാൻ യുവധാര സാഹിത്യ പുരസ്‌കാരം...

അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കരുത്:- നഗ്ന ദൃശ്യങ്ങളിലെ സ്ക്രീൻഷോട്ടിൽ നിങ്ങളും അകപ്പെട്ടെക്കാം...

രാജ്യത്തെ വിവിധ കോളേജ്, സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്കായി പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫോമേഷന്‍ സൊലൂഷന്‍സ് കമ്പനി യു.എസ്.ടി സംഘടിപ്പിച്ച ഡീകോഡ് ഹാക്കത്തോണ്‍ 2023 വിജയികളെ പ്രഖ്യാപിച്ചു. മുംബൈ ദ്വാരകദാസ് ജെ സാംഘ്വി കോളേജ് ഓഫ് എഞ്ചിനീറിംഗിലെ അലന്‍ ജോര്‍ജ്ജ്, മിഹിര്‍ ഷിന്‍ഡെ, ഹര്‍ഷ് ഭവേഷ് ഷാ, മനന്‍ സഞ്ജയ് ഷാ എന്നിവരടങ്ങുന്ന ടീം മസാല പാപഡ് ഒന്നാം സമ്മാനം നേടി. സില്‍ച്ചര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രകാശ് ദേവനാനി, പ്രഖാര്‍ സക്സേന, ഗ്യാന്‍ദീപ് കാലിത, ഈഷ ഹാല്‍ദര്‍ എന്നിവരടങ്ങുന്ന ടീം ജാര്‍വിസ് രണ്ടാം സമ്മാനവും;

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീറിംഗിലെ (സി ഇ ടി) സൂരജ് മാത്യു, റിഷിന്‍ ആര്‍, സിദ്ധാര്‍ഥ് സജീവ്, ഹരി വി എന്നിവരടങ്ങുന്ന ടീം ജെനെസിസ് മൂന്നാം സമ്മാനവും നേടി. ലക്നൗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീറിംഗ് ആന്‍ഡ് ടെക്നോളജിയിലെ ഹര്‍ഷിത് ചൗരാസിയ, പ്രതീക് പാല്‍, ഹിമാന്‍ഷു സിംഗ്, മായ്ദാ ഇഫ്തിക്കര്‍ ചികാന്‍ എന്നിവരടങ്ങിയ ടീം കോഡ് റെഡ്; തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീറിംഗിലെ (സി ഇ ടി) പ്രണവ് സതീഷ്, ശ്രീഹരി എസ്, റിച്ചാര്‍ഡ് ജോസഫ്, അഖില്‍ ബിനോയ് വെട്ടിക്കല്‍ എന്നിവരടങ്ങിയ ടീം സീറോ എന്നിവര്‍ ഹോണററി പുരസ്‌ക്കാരത്തിനും അര്‍ഹരായി.

ഒന്നാം സമ്മാനം നേടിയ ടീമിന് ഏഴ് ലക്ഷം രൂപയാണ് സമ്മാനം. രണ്ടാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷവും, മുന്നാമതെത്തിയവര്‍ക്ക് മൂന്ന് ലക്ഷം രൂപയുമാണ് പുരസ്‌ക്കാരം. ഹോണററി പുരസ്‌ക്കാരം നേടിയ രണ്ട് ടീമുകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കി. കൂടാതെ, മികച്ച അഞ്ച് ടീമുകളിലെ ഓരോ അംഗത്തിന്റെയും അസാധാരണമായ കഴിവുകള്‍ കണക്കിലെടുത്ത് യു എസ് ടി സോപാധികമായ ജോലി ഓഫറുകളും നല്‍കി.

നവീനമായ ആശയങ്ങളാണ് വിദ്യാര്‍ഥികള്‍ കാഴ്ച വച്ചത്. സൃഷ്ടിവൈഭവം, കണ്ടുപിടുത്തം, ഭാവിയിലേക്ക് സഹായകമായ സാങ്കേതികവിദ്യ എന്നിവയിലുള്ള മികവ് തെളിയിക്കുന്ന മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് വലിയ സമ്മാനങ്ങളാണ് നല്‍കുന്നത്. ഒപ്പം, വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗശേഷി, പ്രശ്ന പരിഹാരത്തിനുള്ള മികവ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗിലുള്ള വൈദഗ്ധ്യം എന്നിവ അളക്കാനുള്ള വേദി കൂടിയാവുകയായിരുന്നു ഡീകോഡ് ഹാക്കത്തോണ്‍.

ഡീകോഡ്ത്രി ഹാക്കത്തോണ്‍ 2023 പുതുതലമുറയ്ക്ക് കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും സര്‍ഗ്ഗാത്മകത, സാങ്കേതിക വൈദഗ്ദ്ധ്യം എന്നിവ തെളിയിക്കാനുമുള്ള വേദിയൊരുക്കിയെന്ന്, യു എസ് ടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മനു ഗോപിനാഥ് പറഞ്ഞു. "വിജയികളുടെ അസാധാരണമായ പ്രകടനത്തെ അഭിനന്ദിക്കുന്നു.

എല്ലാ പ്രതിനിധികളും നൂതനമായ പരിഹാരങ്ങള്‍ മുന്നോട്ടുവെച്ചു. അനുമാനങ്ങളെ പുനര്‍വിചിന്തനം ചെയ്യാനും പരമ്പരാഗത രീതികളെ വെല്ലുവിളിക്കാനും മറ്റുള്ളവരെ പ്രചോദിപ്പിക്കാനും അവര്‍ക്ക് കഴിഞ്ഞു. യുഎസ് ടി, ഭാവിയിലെ വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറെടുക്കുമ്പോള്‍ എല്ലാ തലത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സഹായകമായ താക്കോലാണ് ജനറേറ്റീവ് എഐയെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു," മനു ഗോപിനാഥ് പറഞ്ഞു.

ഡാറ്റ അധിഷ്ഠിതമാക്കി ഉയര്‍ന്ന നിലവാരമുള്ള ടെക്സ്റ്റ്, ഇമേജ്, മറ്റ് ഉള്ളടക്കങ്ങള്‍ എന്നിവ സൃഷ്ടിക്കുന്നതിനുള്ള ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്, നൂതന ആശയങ്ങളിലും സര്‍ഗാത്മകതയിലും വിപ്ലകരമായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള അവയുടെ സാധ്യതകള്‍, ഉപയോക്താക്കള്‍ എങ്ങനെയാണ് സാങ്കേതികവിദ്യയുമായി സമ്പര്‍ക്കം പുലര്‍ത്തുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ കൂടുതല്‍ അന്വേഷിച്ചതും അറിയാന്‍ ശ്രമിച്ചതും.

ഹാക്കത്തോണിലൂടെ അടുത്ത തലമുറയിലെ ഡിജിറ്റല്‍ എന്‍ഞ്ചിനിയര്‍മാരെ യു.എസ്.ടിയുടെ തിരുവനന്തപുരത്തെ മനോഹരമായ ക്യാമ്പസില്‍ ഒരുമിച്ച് അണിനിരത്താനും അവരെ പരസ്പരം കോര്‍ത്തിണക്കി പ്രോഗ്രാമിംഗ്, എന്‍ഞ്ചിനിയറിംഗ് വൈദഗ്ധ്യം എന്നിവ വികസിപ്പിക്കാനും ഉള്ള അവസരവും കമ്പനി ഒരുക്കി.

ഈ വര്‍ഷത്തെ ഡീകോഡ് ഹാക്കത്തോണിന് അഭൂതപൂര്‍വമായ പ്രതികരണമാണ് ലഭിച്ചത്, ഇന്ത്യയിലുടനീളമുള്ള കോളേജുകളില്‍നിന്നും സര്‍വകലാശാലകളില്‍ നിന്നും ഏകദേശം 12,000 അപേക്ഷകള്‍ ലഭിച്ചു. മൂന്ന് റൗണ്ടുകളായിരുന്നു മത്സരം.

 

തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകര്‍ക്ക് യു.എസ്.ടിയില്‍ പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരെയും നൂതന ആശയങ്ങള്‍ ആവിഷ്‌ക്കരിക്കുന്ന ഉദ്യോഗസ്ഥരെയും കാണാനും ഉപഭോക്താക്കള്‍ക്കും സമൂഹത്തിനുമുള്ള ആശയവും മൂല്യനിര്‍മ്മാണ പ്രക്രിയയും സംബന്ധിച്ച ഉള്‍ക്കാഴ്ച നേടാനും അവസരം ലഭിച്ചു. തുടര്‍ന്ന് പ്രോഗ്രാമിംഗ് ചലഞ്ച് റൗണ്ട്, വീഡിയോ അഭിമുഖങ്ങള്‍ എന്നിവ നടന്നു. 2023 സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 1 വരെ 24 മണിക്കൂര്‍ ഓണ്‍സൈറ്റ് ഹാക്കത്തോണിനായി മികച്ച അഞ്ച് ടീമുകളെ യു എസ് ടി തിരുവനന്തപുരം കാമ്പസിലേക്ക് ക്ഷണിച്ചു.

യു എസ് ടി വർഷം തോറും തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഡീ 3 ആഗോള സാങ്കേതിക സമ്മേളനത്തിനു മുന്നോടിയായണ് ഹാക്കത്തോൺ നടന്നത്. ക്ഷണിക്കപ്പെട്ടവര്‍ക്കായി മാത്രം നടത്തുന്ന ഡീ 3 (ഡ്രീം, ഡെവലപ്, ഡിസ്റപ്റ്റ്) സാങ്കേതിക സമ്മേളനം ആറാം വര്‍ഷത്തിലേക്കു കടക്കുമ്പോൾ ഒക്ടോബര്‍ അഞ്ചിന് തിരുവനന്തപുരം ഹയാത്ത് റീജന്‍സി വേദിയാകും.

 

ടെക്നോളജി എക്സ്പോ, പ്രമുഖരായ പ്രഭാഷകരുടെ പ്രഭാഷണങ്ങള്‍, എന്നിവ കൂടാതെ ഒക്ടോബര്‍ അഞ്ചിന് ഏകദിന സമ്മേളനം എന്നിവ നടക്കും. ജനറേറ്റീവ് എഐയിലെ ഏറ്റവും പുതിയ ട്രെന്‍ഡുകളും മുന്നേറ്റങ്ങളും ബിസിനസ്സിലെ അവയുടെ മൂല്യവും ചര്‍ച്ച ചെയ്യാന്‍ വ്യവസായ പ്രമുഖര്‍, ഡിജിറ്റല്‍ സ്ട്രാറ്റജിസ്റ്റുകള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരെ ഡി3 ഒരുമിച്ച് കൊണ്ടുവരും.

യു എസ് ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണ സുധീന്ദ്ര, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മനു ഗോപിനാഥ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രഭാഷകനും ടെലിവിഷന്‍ അവതാരകനുമായ ഹെന്‍ട്രി അജ്ദര്‍, ടെക് വിസ്പറര്‍ ലിമിറ്റഡ് സ്ഥാപകന്‍ ജസ്പ്രീത് ബിന്ദ്ര, പെകാന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. സോഹര്‍ ബ്രോണ്‍ഫ്മാന്‍,

മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ചീഫ് ടെക്‌നോളജി ഓഫീസര്‍ ഡോ. രോഹിണി ശ്രീവത്സ, ഹീറോ മോട്ടോകോര്‍പ്പിലെ സീനിയര്‍ ജനറല്‍ മാനേജര്‍ സമിത് ഗൊറൈ, സ്റ്റാന്‍ഫോര്‍ഡ് എഐ ലാബ്‌സിലെ സ്ട്രാറ്റജിക് റിസര്‍ച്ച് ഇനിഷ്യേറ്റീവ്സ് ജോയിന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോസഫ് ഹുവാങ്, യു എസ് ടിയുടെ യുകെ ഡാറ്റാ വിഭാഗം മേധാവി ഹെതര്‍ ഡാവ്, യുഎസ്ടി ചീഫ് എഐ

ആര്‍ക്കിടെക്റ്റ് ഡോ. അദ്നാന്‍ മസൂദ് എന്നിവര്‍ ജനറേറ്റീവ് എഐയുടെ വഴിയിലെ അപകടസാധ്യതകള്‍, ധാര്‍മ്മിക പരിഗണനകള്‍ എന്നിവയെ കുറിച്ച് ചര്‍ച്ച ചെയ്യും. യുഎസ്ടിയുടെ ബിസിനസ്സില്‍ ജനറേറ്റീവ് എഐയുടെ വിപ്ലവകരമായ സ്വാധീനം, പുതിയ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വികസനം, ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തല്‍, ഉപയോക്താക്കളുടെ അനുഭവം എന്നീ കാര്യങ്ങളില്‍ സാധ്യമായ ആപ്ലിക്കേഷനുകളെക്കുറിച്ചും സംസാരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അർജുനെ കണ്ടെത്താനുള്ള തിരച്ചിലിനായി പ്രാദേശിക മുങ്ങൽ വിദഗ്ധരും മത്സ്യത്തൊഴിലാളികളും എത്തി; ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ചെല്ലാനുള്ള കഴിവും പരിചയസമ്പത്തും ഉള്ളവർ: ആയിരത്തിലധികം മൃതദേഹങ്ങൾ മുങ്  (1 minute ago)

അര്‍ജുന്‍ ഉള്‍പ്പടെ മൂന്നുപേരെ കണ്ടെത്തുന്നതിനായി മുങ്ങല്‍ വിദഗ്ധരുടെ സംഘമെത്തി. മല്‍പെയിലെ ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ഷിരൂരിലെത്തിയത്  (10 minutes ago)

സൈനികന് വീരമൃത്യു...ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ..കുപ്‌വാരയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇന്ത്യൻ സൈനികന് വീരചരമം അടഞ്ഞത്. പാക്കിസ്ഥാൻ സ്വദേശിയായ ഒരു ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട്..  (15 minutes ago)

ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന.... മൂന്ന് സൈനികര്‍ക്ക് പരുക്ക്  (26 minutes ago)

വിവിധ സംസ്ഥാനങ്ങളില്‍ ജൂഡീഷ്യല്‍ ഓഫീസര്‍മാരായി നിയമിക്കപ്പെടുന്നവര്‍ക്ക് പ്രദേശിക ഭാഷയില്‍ പരിജ്ഞാനം വേണമെന്ന നിബന്ധന ശരിവെച്ച് സുപ്രീംകോടതി....  (42 minutes ago)

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയും ടെലിവിഷന്‍ അവതാരകയും നര്‍ത്തകിയുമായ റിമി ടോമിക്ക് യുഎഇ ഗോള്‍ഡന്‍ വിസ  (48 minutes ago)

കൊറിയോഗ്രാഫറും സംവിധായികയുമായ ഫറ ഖാന്റെയും സംവിധായകന്‍ സാജിദ് ഖാന്റെയും അമ്മ മേനക ഇറാനി അന്തരിച്ചു....  (1 hour ago)

രക്ഷയായത് ഡ്രൈവറുടെ മനസാന്നിധ്യം.... അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍സി ബസില്‍ തീപിടിച്ചു....  (1 hour ago)

കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം... മിഷന്‍ 2025ന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഭിന്നത; വയനാട് ലീഡേഴ്സ് മീറ്റ് തീരുമാനം റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്ന വിഡി സതീശന്‍ വിട്ടുനിന്നു; ഹൈക്കമാന്‍ഡ് ഇടപെടാതെ ചുമതല ഏറ്റ  (1 hour ago)

കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത; പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം; ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യത  (2 hours ago)

ചെങ്ങന്നൂരില്‍ സ്വര്‍ണാഭരണങ്ങളില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ബാങ്കിലെ അപ്രൈസര്‍  പിടിയില്‍....  (2 hours ago)

നടുറോഡിൽ മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിൽ തർക്കമുണ്ടായ സംഭവത്തിൽ നിർണായക നീക്കവുമായി രംഗത്ത് വന്നിരിക്കുകയാണ് കെഎസ്ആര്‍ടിസി ഡ്രൈവർ യദു; ഒന്നുകിൽ തിരിച്ചെടുക്കണം, അല്ലെങ്കിൽ പിരിച്ചുവിട്ടതായി അറി  (2 hours ago)

ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കേരളതീരത്ത് വന്‍ ചുഴലിക്കാറ്റിനും പെരുമഴയ്ക്കും പ്രളയത്തിനും സാധ്യത; അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലില്‍ കടുത്ത ന്യൂനമര്‍ദവും പെരുമഴയും പ്രളയവുമാകുമെന്ന് മുന്നറിയിപ്പ്  (2 hours ago)

ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ആദ്യ മത്സരത്തിന് ഇന്നിറങ്ങും.... എതിരാളികള്‍ ന്യൂസിലന്‍ഡ്  (2 hours ago)

ഐ എസ് ആര്‍ ഓ ചാരക്കേസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചന... സമന്‍സ് കൈപ്പറ്റിയ 5 പ്രതികള്‍ കോടതിയില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം തേടി, സെപ്റ്റംബര്‍ 27 ന് ഹാജരായി ജാമ്യമെടുക്കാന്‍ കോടതി ഉത്തരവിട്ടു  (2 hours ago)

Malayali Vartha Recommends