സെന്‍സെക്‌സ് 276 പോയന്റ് നേട്ടം
അവസാന മണിക്കൂറിലെ വ്യാപാരം ഓഹരി സൂചികകള്‍ക്ക് കരുത്ത് പകര്‍ന്നു. നിഫ്റ്റി 9850ന് മുകളില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 276.16 പോയന്റ് നേട്ടത്തില്‍ 31568.01ലും നിഫ്റ്റി 86.95 പോയന്റ് ഉയര്‍ന്ന് 9852.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് ഏഷ്യന്‍ വിപണികള്‍ക്കും ഉണര്‍വേകിയത്.
ബിഎസ്ഇയിലെ 1607 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 968 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
അദാനി പോര്‍ട്‌സ്, ഭാരതി എയര്‍ടെല്‍, ഇന്ത്യ ബുള്‍സ് ഹൗസിങ് തുടങ്ങിയവ നേട്ടത്തിലും ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, ടാറ്റ പവര്‍ തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.
https://www.facebook.com/Malayalivartha