Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം...നിഫ്റ്റി 22300 പോയിന്റിന് മുകളിലാണ് വ്യാപാരം

28 MARCH 2024 11:52 AM IST
മലയാളി വാര്‍ത്ത

ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം. ബാങ്കിങ്, ഫിനാന്‍ഷ്യല്‍ ഓഹരികളുടെ ചുവടുപിടിച്ച് ബോംബെ ഓഹരി സൂചികയായ സെന്‍സെക്സും ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.

വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ 800 പോയിന്റ് മുന്നേറിയ സെന്‍സെക്സ് 74000 എന്ന സൈക്കോളജിക്കല്‍ ലെവലിലേക്ക് അടുക്കുന്നു. നിഫ്റ്റി 22300 പോയിന്റിന് മുകളിലാണ് വ്യാപാരം . ഓഹരി വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്ന ദിവസം തന്നെ സെറ്റില്‍മെന്റ് നടത്തുന്ന ഠ+0 രീതി ഇന്ന് മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത് അടക്കമുള്ള ഘടകങ്ങളാണ് വിപണിയെ സ്വാധീനിച്ചത്.

വ്യാപാരം നടന്ന ദിവസം തന്നെ ഓഹരി വാങ്ങിയയാളുടെ അക്കൗണ്ടിലേക്ക് ഓഹരികള്‍ കൈമാറും. ഓഹരികള്‍ വിറ്റയാളുടെ അക്കൗണ്ടിലേക്കും അന്നുതന്നെ വില്‍പ്പന വഴിയുള്ള ഫണ്ടും എത്തുന്ന തരത്തിലാണ് ക്രമീകരണമുള്ളത്. നേരത്തെ സെറ്റില്‍മെന്റ് അടുത്ത ദിവസമായിരുന്നു. ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, വിപ്രോ അടക്കമുള്ള ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്.

നിഫ്റ്റി പിഎസ് യു ബാങ്ക് 1.1 ശതമാനം മുന്നേറ്റമാണ് കാഴ്ചവെച്ചത്. എഫ്എംസിജി, ഐടി, മീഡിയ, മെറ്റല്‍, ഫാര്‍മ ഓഹരികളും നേട്ടം ഉണ്ടാക്കി. അതേസമയം മാരുതി സുസുക്കി, എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ക്ക് നഷ്ടം നേരിട്ടു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (48 minutes ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (53 minutes ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (55 minutes ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (1 hour ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (1 hour ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (1 hour ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (4 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (4 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (4 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (4 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (5 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (5 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends