സംസ്ഥാന ആർക്കൈവ്സ് വകുപ്പിൽ അസിസ്റ്റന്റ് കണ്‍സർവേറ്റർ
സംസ്ഥാന ആർക്കൈവ്സ് വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം റീജണൽ ആർക്കൈവ്സ്, കോഴിക്കോട് റീജണൽ ആർക്കൈവ്സ് ഓഫീസുകളിൽ അസിസ്റ്റന്റ് കണ്‍സർവേഷൻ ഓഫീസർ തസ്തികയിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് കെമിസ്ട്രിയിൽ ഒന്നാം/ രണ്ടാം ക്ലാസ് ബിരുദാന്തര ബിരുദം. പ്രായം 18നും 45നും മധ്യേ. പട്ടികജാതി/വർഗ/പിന്നോക്ക വർഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. കരാറടിസ്ഥാനത്തിലാണ് നിയമനം.
താത്പര്യമുളളവർ ബയോഡേറ്റയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഈ മാസം 31നകം ഡയറക്ടർ, ആർക്കൈവ്സ് ഡയറക്ടറേറ്റ്, നളന്ദ, കവടിയാർ പിഒ, തിരുവനന്തപുരം വിലാസത്തിൽ അപേക്ഷ അയക്കണം.
https://www.facebook.com/Malayalivartha