Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ഡോ.എസ്‌.രാധാകൃഷ്‌ണന്‍

05 NOVEMBER 2012 05:21 AM IST
മലയാളി വാര്‍ത്ത.

More Stories...

സംസ്ഥാനത്ത് സര്‍വകലാശാലാ അടിസ്ഥാനത്തില്‍ തൊഴില്‍ മേളകള്‍... ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ഉത്സവ കാലത്ത് ഇടപാടുകാർക്ക് കൂടുതൽ സേവനങ്ങളുമായി ഇന്ഡസ്‌ഇന്ഡ് ബാങ്ക്; ഡെബിറ്റ് കാർഡ് ഇഎംഐ സേവനം തുടങ്ങി

പഠിച്ചിറങ്ങിയവർക്ക് ജോലിയില്ല.... കോവിഡ് ശരിക്കും വെട്ടിലാക്കിയിരിക്കുന്നത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഉദ്യോഗാർത്ഥികളെ.. ഇനി തൊഴിൽ കാഴ്ചപ്പാടുകൾ മാറിയേ തീരു..

ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 24 %

പ്രധാനപ്പെട്ട പല പരീക്ഷകൾക്കും അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 5 ആണ്. പി.എസ്.സിയുടെ വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികൾക്കായി ഇതാ ചില ചോദ്യങ്ങൾ.... .

തത്ത്വചിന്തകന്‍ രാജാവാകണം എന്നു നിര്‍ദേശിച്ചതു പ്ലേറ്റോയാണ്‌. ചരിത്രത്തില്‍ പക്ഷേ, ഈ നിര്‍ദേശം വളരെ ചുരുക്കം സന്ദര്‍ഭങ്ങളിലേ പ്രായോഗികമായിട്ടുള്ളു. ആധുനികഭാരതം ഒരിക്കല്‍ പ്ലേറ്റോയുടെ അഭിലാഷം സാക്ഷാത്‌കരിക്കുകയുണ്ടായി-1962ല്‍. ഡോ.എസ്‌.രാധാകൃഷ്‌ണന്‍ രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ സാരഥിയായി രാധാകൃഷ്‌ണന്‍ അവരോധിക്കപ്പെട്ടപ്പോള്‍ `ഒരു ദാര്‍ശനികന്‍ രാജാവായിരിക്കുന്നു' എന്ന നിലയിലാണ്‌ ലോകം മുഴുവന്‍ പ്രതികരിച്ചത്‌. നിരവധി രാജ്യങ്ങളില്‍ നടത്തിയ പ്രഭാഷണ പര്യടനങ്ങളിലൂടെ വൈജ്ഞാനികമായ ഒരു ദിഗ്വിജയം തന്നെ കൈവരിക്കാന്‍ രാധാകൃഷ്‌ണനു സാധിച്ചു. പരിചയപ്പെട്ടവരൊക്കെ `ഇതാ, `ഒരു ദാര്‍ശനികന്‍' എന്നദ്ദേഹത്തെ ആദരപൂര്‍വം നോക്കിക്കണ്ടു. 

ഒരുദാഹരണം: ഓക്‌സ്‌ഫോര്‍ഡ്‌ സര്‍വകലാശാലയിലെ പ്രൊഫസര്‍ സ്ഥാനത്തു നിന്നു വിരമിച്ചപ്പോള്‍ സര്‍വകലാശാലാധികൃതര്‍ രാധാകൃഷ്‌ണനു ഹൃദ്യമായ യാത്രയയപ്പു നല്‌കി. ആ സന്ദര്‍ഭത്തില്‍ രജിസ്‌ട്രാര്‍ തെല്ലൊരമ്പരപ്പോടെ പറഞ്ഞു: ``എന്തൊരസാധാരണമായ ജീവിതമാണ്‌ താങ്കളുടേത്‌. ഒരു ഇന്ത്യന്‍ പ്രൊഫസര്‍ അന്തര്‍ദേശീയ പ്രതിഭാസമായിത്തീരുക! താങ്കളെ പരിചയപ്പെടാന്‍ കഴിഞ്ഞതോര്‍ത്തു ഞാന്‍ അഭിമാനം കൊള്ളുന്നു.''
ആര്‍ഷചിന്തയുടെ ധൈഷണികമായ ഔന്നത്യം ആധുനിക ഇന്ത്യയില്‍ രാധാകൃഷ്‌ണനിലെന്നതുപോലെ മറ്റാരിലും പ്രത്യക്ഷപ്പെട്ടിട്ടില്ല. ഭാരതീയ പൈതൃകത്തില്‍ അഭിമാനം കൊണ്ടിരുന്ന അദ്ദേഹം താന്‍ അതിന്റെ പ്രചാരകനും വ്യാഖ്യാതാവുമായിരിക്കാന്‍ കടപ്പെട്ടവനാണെന്നു സ്വയം കണ്ടെത്തി.
മഹാത്മാഗാന്ധിയോടും ജവഹര്‍ലാല്‍ നെഹ്‌റുവിനോടും ഒപ്പം നിന്നുകൊണ്ട്‌, പക്ഷേ, തെല്ലു വ്യത്യസ്‌തമായ രീതിയില്‍, ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിനു രാധാകൃഷ്‌ണന്‍ ആവേശപൂര്‍വം തന്റെ സംഭാവനകള്‍ നല്‌കി. ഔദ്യോഗികജീവിതത്തിന്റെ പരിമിതികള്‍ മൂലം ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും അനുവാദത്തോടു കൂടിത്തന്നെ അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗമായില്ല; അറസ്റ്റുവരിച്ചില്ല; ജയില്‍വാസം അനുഭവിച്ചുമില്ല. എന്നാല്‍, ഓക്‌സ്‌ഫോര്‍ഡ്‌ സര്‍വകലാശാലയില്‍ പ്രൊഫസറായിരുന്നുകൊണ്ട്‌ ഇംഗ്ലണ്ടില്‍ നടത്തിയ നിരവധി പ്രഭാഷണങ്ങളില്‍ അദ്ദേഹം ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെയും മഹാത്മാഗാന്ധിയുടെ അക്രമരഹിത പ്രക്ഷോഭത്തിന്റെയും മഹത്തായ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ലോകത്തിനു മുമ്പില്‍ സമര്‍ത്ഥമായി അവതരിപ്പിച്ചു.
മഹാത്മാഗാന്ധിയുടെ അഹിംസാധിഷ്‌ഠിതമായ സമരപരിപാടിയുടെ ചരിത്രപരവും താത്ത്വികവുമായ പശ്ചാത്തലവും പ്രസക്തിയും സ്വദേശത്തും വിദേശത്തുമുള്ള ബുദ്ധിജീവികള്‍ക്കും, സ്വാതന്ത്ര്യപ്രസ്ഥാനത്തെ സംശയത്തോടെ നോക്കിക്കാണാന്‍ ശ്രമിച്ച രാഷ്‌ട്രനേതാക്കള്‍ക്കും വ്യാഖ്യാനിച്ചുകൊടുത്തതു രാധാകൃഷ്‌ണനായിരുന്നു.
ഒരു സവിശേഷവീക്ഷണമനുസരിച്ചു വ്യക്തികളെ രണ്ടു വിഭാഗത്തില്‍പെടുത്താം. ചിന്തിക്കുന്നവ (ങമി ീള ഠവീൗഴവ)േ രും പ്രവര്‍ത്തിക്കുന്നവ (ങമി ീള അരശേീി) രും. ഏതു പ്രസ്ഥാനത്തിന്റെയും വിജയത്തിന്‌ ഇവരുടെ സംഘടിതപ്രവര്‍ത്തനം കൂടിയേ തീരു. ന്യൂനപക്ഷമായ ആദ്യ വിഭാഗത്തിന്റെ പ്രതിനിധിയായി നിന്നുകൊണ്ടു നമ്മുടെ ദേശീയപ്രസ്ഥാനത്തിനനുകൂലമായി ദേശീയ വിദേശീയശക്തികളുടെ അഭിപ്രായസമാഹരണം സാധിക്കുന്നതിലാണു രാധാകൃഷ്‌ണന്‍ അനന്യമായ വിജയം കൈവരിച്ചത്‌.
ഭൗതിക സ്വാതന്ത്ര്യത്തോടൊപ്പമോ അതിലധികമോ വിലപ്പെട്ടതാണ്‌ ആധ്യാത്മികസ്വാതന്ത്ര്യമെന്നദ്ദേഹം കരുതി. അതു കൈവരിച്ചുകൊണ്ടു സ്വാതന്ത്ര്യത്തിന്റെ പുതിയ സ്വര്‍ഗത്തിലേക്കുണരാന്‍ അദ്ദേഹം ഇന്ത്യന്‍ ജനതയെ നിരന്തരം ഉദ്‌ബോധിപ്പിച്ചു. സമകാലിക രാഷ്‌ട്രീയവ്യക്തിത്വങ്ങളില്‍ നിന്നു രാധാകൃഷ്‌ണനെ വ്യതിരിക്തനാക്കുന്ന ഈ വസ്‌തുത നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.
പ്രഗല്‌ഭനായ അധ്യാപകന്‍, ഉജ്ജ്വലനായ പ്രഭാഷകന്‍, തന്ത്രശാലിയായ അമ്പാസിഡര്‍, രാഷ്‌ട്രത്തിന്റെ ക്ഷേമൈശ്വര്യങ്ങളില്‍ ദത്താവധാനനായ ഭരണാധികാരി, ഉന്നതനായ ചിന്തകന്‍, അസാധാരണമായ വ്യക്തിപ്രഭാവത്തിന്റെ ഉടമ എന്നിങ്ങനെ ഒരു കാലഘട്ടം മുഴുവന്‍ അദ്ദേഹം ചരിത്രത്തില്‍ നിറഞ്ഞുനിന്നു. ശബളാഭമായ ആ ജീവിതത്തിന്റെ ഏടുകള്‍ നമ്മുടെ വരുംതലമുറകള്‍ പരിചയപ്പെടണം. എങ്കിലേ ഒരു രാഷ്‌ട്രം കൈവരിച്ച മഹത്തരമായ സ്വാതന്ത്ര്യത്തിന്റെ കഥാപഠനം പൂര്‍ത്തിയാകൂ.
രാധാകൃഷ്‌ണന്റെ ഏക മകന്‍ ഡോ. ഗോപാല്‍ എഴുതി, 1989ല്‍ ഓക്‌സ്‌ഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റി പ്രസ്‌ ആദ്യപതിപ്പു പ്രസിദ്ധപ്പെടുത്തിയ ഞമറവമസൃശവെിമി അ ആശീഴൃമുവ്യ എന്ന ഗ്രന്ഥമാണ്‌ ഈ രചനയ്‌ക്ക്‌ ആധാരമായി സ്വീകരിച്ചിരിക്കുന്നത്‌.
(ആമുഖത്തില്‍ നിന്ന്‌)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (2 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (2 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (3 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (3 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (3 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (4 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (4 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (5 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (5 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (6 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (6 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (6 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (7 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (7 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (8 hours ago)

Malayali Vartha Recommends