പൃഥ്വിരാജിന് നാല് വിജയം മൂന്ന് പരാജയം
യുവതാരങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന പൃഥ്വിരാജിന്റെ നാല് ചിത്രങ്ങള്‍ വിജയിച്ചതിന് പിന്നാലെ നാല് ചിത്രങ്ങള്‍ ബോക്സോഫീസില്‍ പരാജയപ്പെട്ടു. എന്ന് നിന്റെ മൊയ്തീന്, അനാര്‍ക്കലി, അമര്‍ അക്ബര്‍ അന്തോണി പാവാട എന്നീ ചിത്രങ്ങളുടെ വിജയത്തിന് പിന്നലെയാണ് നാല് പടങ്ങള്‍ പരാജയപ്പെട്ടത്. ഡാര്‍വിന്റെ പരിണാമം, ജെയിംസ് ആന്റ് ആലീസ്, ഊഴം എന്നീ ചിത്രങ്ങളാണ് തിയറ്ററില്‍ നിന്ന് കളക്ഷന്‍ നേടാത്തത്. ജെയിംസ് ആന്റ് ആലീസിനും ഊഴത്തിനും പത്ത് കോടിയോളമായിരുന്നു നിര്‍മാണ ചെലവ്. പൃഥ്വിരാജിന് മൂന്ന് കോടി രൂപമാത്രമേ സാറ്റലൈറ്റ് അവകാശം ലഭിക്കൂ. ബാക്കി തുക തിയറ്ററില്‍ നിന്നോ മറ്റ് റൈറ്റുകളില്‍ നിന്നോ ലഭിച്ചില്ല.
രണ്ട് കോടി രൂപയും ഓവര്‍സീസ് അവകാശവുമാണ് താരം പ്രതിഫലം വാങ്ങുന്നത്. അതില്‍ യാതൊരു വിട്ട് വീഴ്ചയ്ക്കും തയ്യാറല്ല. ഡബിള്‍ ബാരല്‍ എന്ന ചിത്രം സ്വന്തം നിര്‍മാണ കമ്പനിക്ക് വരുത്തിവച്ച നഷ്ടം നികത്താനാണ് ഡാര്‍വിന്റെ പരിണാമത്തില്‍ അഭിനയിച്ചത്. എന്നാല്‍ താരത്തിന്റെ പ്രതിഫലം നല്‍കേണ്ടി വരാത്തതിനാല്‍ നഷ്ടം സംഭവിച്ചില്ല. എന്നാല്‍ തിയേറ്ററില്‍ മുപ്പത് ദിവസം പോലും പടം കളിച്ചില്ല. മൂന്ന് പരാജയം സംഭവിച്ചെങ്കിലും താരത്തിന്റെ ഡിമാന്‍ഡ് ഇടിഞ്ഞിട്ടില്ല. ഇപ്പോഴും നിര്‍മാതാക്കള്‍ ക്യു നില്‍ക്കുകയാണ് ഡേറ്റിനായി. എന്നാല്‍ അടുത്ത വര്‍ഷം മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യുന്നതിനാല്‍ വാരിവലിച്ച് സിനിമകള്‍ കമ്മിറ്റ് ചെയ്യാന്‍ താരം തയ്യാറല്ല.
https://www.facebook.com/Malayalivartha