സണ്ണി ലിയോണിന്റെ തകര്‍പ്പന്‍ വീഡിയോ... താരം മെക്‌സിക്കോ കടല്‍ക്കരയില്‍...
സോഷ്യല്‍ മീഡിയയില്‍ ബോളിവുഡ് ഹോട്ട് താരസുന്ദരി സണ്ണി ലിയോണിന് ആരാധകര്‍ ഏറെയാണ്. സണ്ണി ലിയോണ്‍ പോണ്‍ നായികയായിരുന്നെങ്കിലും ഇപ്പോള്‍ ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. താരത്തിന്റെ കഴിഞ്ഞകാലം ഓര്‍മ്മിപ്പിച്ച് മോശമായി സംസാരിക്കുകയും കയര്‍ക്കുകയും ചെയ്യുന്നവരും കുറവല്ല.
'യാഥാസ്ഥിതികരെ മാറ്റാന്‍ എനിക്കാവില്ല. എന്തായാലും എല്ലാവര്‍ക്കും രണ്ടാമതൊരു അവസരം നല്‍കാതെ ബ്ലോക്ക് ചെയ്യാന്‍ എനിക്ക് സാധിക്കും' ഇത്തരക്കാരെ കുറിച്ച് താരത്തിന് പറയാനുള്ളത് ഇതാണ്. തന്റെ ഭര്‍ത്താവാണ് തന്റെ ഇപ്പോഴത്തെ ധൈര്യം.
പ്രൊജക്റ്റുകളും മറ്റും തെരഞ്ഞെടുക്കുന്നതിനും കരിയറില്‍ മുന്നോട്ടുപോകുന്നതിനും ഭര്‍ത്താവ് തന്നെ സഹായിക്കാറുണ്ടെന്ന് സണ്ണി ലിയോണ്‍ പറയുന്നു. കഴിഞ്ഞ ദിവസം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോകളും ഫോട്ടോയും വ്യക്തമാക്കുന്നത് ഭര്‍ത്താവുമൊത്തുള്ള ടൂറിലാണ് താരമെന്നാണ്. മെക്‌സിക്കോ കടല്‍ക്കരയില്‍ ഭര്‍ത്താവുമൊത്തുള്ള സണ്ണിയുടെ ഗ്ലാമര്‍ ഫോട്ടോകള്‍ ഇതിനകം വൈറലായി കഴിഞ്ഞു.
https://www.facebook.com/Malayalivartha