പൂമരം എന്ന ചിത്രത്തിലെ പാട്ടിന് ഒരു വയസ്സ്; ചിത്രം ഇതുവരെ റിലീസ് ആയില്ല; പാട്ടിന്റെ ഒന്നാംവാർഷികം ആഘോഷിച്ച കാളിദാസിനെ ട്രോളി ട്രോളന്മാർ
ഞാനും ഞാനുമെന്റാളും ആ നാല്പതുപ്പേരും എന്ന ഗാനം മൂളാത്ത മലയാളികൾ വിരളമായിരിക്കും. ഈ പാട്ടിറങ്ങിയിട്ട് ഒരു വർഷമായി. എന്നാൽ സിനിമ ഇതുവരെയും റിലീസ് ചെയ്തിട്ടില്ല. ആരാധകരെപ്പോലെതന്നെ കാളിദാസ് ജയറാമും ഈ സിനിമയ്ക്കായി കാത്തിരിക്കുകയാണ്.
തന്റെ ഫേസ്ബുക് പേജിൽ പൂമരത്തിന്റെ ഒന്നാം വാർഷികം ആശംസിച്ചുകൊണ്ടുള്ള കേക്കിന്റെ ചിത്രം കാളിദാസ് പോസ്റ്റ് ചെയ്തിരുന്നു. ഇതിനെ സോഷ്യൽ മീഡിയ ട്രോളിക്കൊല്ലുകയാണ്. ചിത്രം സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ചതോടെ ട്രോള്‍ മഴയാണ്. പുമരം ക്രിസ്മസിന് തിയേറ്ററുകളില്‍ എത്തും എന്ന വാര്‍ത്തയോട് ഏത് ക്രിസ്മസ് എന്നും എല്ലാ വര്‍ഷവും ക്രിസ്മസ് ഉണ്ടല്ലോ ഇങ്ങനെയുള്ള ട്രോളുകളാണ് വരുന്നത്.
ഇൗ ഭാഗ്യം നിനക്ക് മാത്രം ഉള്ളതാ വേറൊരു നടനും ഇങ്ങനൊരു വാർഷികം ആഘോഷിച്ചിട്ടുണ്ടാവില്ല, കേക്ക് കടക്കാരൻ ഹാപ്പി എല്ലാ കൊല്ലവും കേക്ക് ചിലവാകും, മിക്കവാറും സിനിമ സേവ് ചെയ്ത് വച്ചിരുന്ന പെൻ ഡ്രൈവ് കളഞ്ഞുപോയിട്ടുണ്ടാവും അങ്ങനെ നീളുന്നു കാളിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റുകൾ. എന്നാൽ കാളിദാസിനെയും പൂമരം ചിത്രത്തെയും അനുകൂലിക്കുന്നവരും ചുരുക്കമല്ല. കാളിദാസ് ജയറാം നായകനാകുന്ന ആദ്യ മലയാള സിനിമയാണ് പൂമരം. ഇത് പ്രേക്ഷകര്‍ ഏറെ ആഹ്ളാദത്തോടെയാണ് ഏറ്റെടുത്തത്.
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനം വൈറലായിരുന്നു. സൂപ്പര്‍ഹിറ്റായ ഈ ഗാനത്തിന്റെ പലവേര്‍ഷനുകളും പുറത്തിറങ്ങിയിരുന്നു. ക്രിസ്തുമസ് കരോളില്‍ പോലും ഈ ഗാനം സ്ഥാനം പിടിച്ചിരുന്നു. എന്നാല്‍ ചിത്രം ഇറങ്ങുന്നതിന് മുന്‍പു തന്നെ അനിശ്ചിതത്വം തുടങ്ങിയിരുന്നു. പിന്നീട് അത് ട്രോളുകളിലേക്ക് നീങ്ങുകയും ചെയ്തു.
https://www.facebook.com/Malayalivartha