ആരാധകര്‍ക്കുള്ള സംശയത്തിന് മറുപടിയുമായി ശില്പ ഷെട്ടി
ബോളിവുഡ് ഗോസിപ്പ് കോളത്തിലെ പ്രധാന ചര്‍ച്ച വിഷയം നടി ശില്‍പ്പ ഷെട്ടിയെ കുറിച്ചാണ്. കഴിഞ്ഞ ദിവസം താരം ഒരു ക്ലിനിക്കിന്റെ മുന്നില്‍ നില്ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ഇതിനെ ചുറ്റിപ്പറ്റി നൂറ് കഥകളാണ് പ്രചരിക്കുന്നത്.
താരം രണ്ടാമതും ഗര്‍ഭിണിയായി എന്നുളള വാര്‍ത്തയാണ് പ്രചരിക്കുന്നത്. പലരും താരത്തിന്റെ ചിത്രത്തിനു താഴെയായി അതു കമന്റ് ചെയ്തിട്ടുമുണ്ട്. എന്നാല്‍ ആരാധകര്‍ക്കുള്ള സംശയത്തിന് മറുപടിയുമായി ശില്പ തന്നെ രംഗത്തെത്തിയിട്ടുണ്ട്. സാധാരണ ചെക്കപ്പിന് വേണ്ടി ആശുപത്രിയില്‍ പോയതാണ്. എല്ലാവരും ചെയ്തിരിക്കേണ്ട ഒന്നാണത്. അല്ലാതെ താന്‍ ഗര്‍ഭിണിയല്ലെന്നും ശില്പ ട്വീറ്റ് ചെയ്തു. പലരു ഹാഷ് ടാഗോടു കൂടിയാണ് ട്വിറ്ററില്‍ ചിത്രം പ്രചരിച്ചത്. ശില്പരാജ് കുന്ദ്ര ദമ്ബതികള്‍ക്ക് വിയാന്‍ എന്നൊരു മകനുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് അഭിനയത്രി ശബ്ദ ആസ്മി നടത്തിയ ഈദ് പാര്‍ട്ടിയില്‍ ശില്പ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താന്‍ അവിടെ ഭക്ഷണത്തിന്റെ കാര്യത്തില്‍ ചതിക്കപ്പെട്ടിരുന്നുവെന്ന് താരം ട്വിറ്റ് ചെയ്തു.
ദിയ മിര്‍സയ്ക്കും അദിതി റാവുവിനോടൊപ്പമാണ് വിരുന്നില്‍ താരം വിരുന്നില്‍ പങ്കെടുത്തത്. വിരുന്നില്‍ അനില്‍ കപൂറും ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha