റോക്കേഴ്‌സിന്റെ വരുമാന ഉറവിടങ്ങൾ തടഞ്ഞു ; സിനിമകൾ റിലീസ് ചെയ്ത ദിവസം തന്നെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ എത്തിക്കുന്ന തമിഴ് റോക്കേഴ്‌സിന് ഉടൻ പൂട്ട് വീഴുമെന്ന് സൂചന
സിനിമകൾ റിലീസ് ചെയ്ത ദിവസം തന്നെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ എത്തിക്കുന്ന തമിഴ് റോക്കേഴ്‌സിന് ഉടൻ പൂട്ട് വീഴുമെന്ന് സൂചന. തമിഴ് റോക്കേഴ്‌സിന് വരുമാനമെത്തുന്ന ഉറവിടങ്ങൾ തടയുന്നതിൽ വിജയിച്ചുവെന്ന് തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സൈബർ വിദഗ്ധൻ ശിവ വ്യക്തമാക്കി.
അടുത്തിടെ തമിഴ് റോക്കേഴ്‌സിന്റെ അഡ്മിൻമാരിൽ ഒരാൾ ധനസഹായമാവശ്യപ്പെട്ട് ഇട്ട ട്വീറ്റ് ഇവരുടെ സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുന്നതാണ് എന്ന് ശിവ പറയുന്നു. റിലീസ് ചിത്രത്തിന്റെ തീയറ്റർ കോപ്പി പുറത്ത് പോകാതിരിക്കാൻ തീയറ്ററുകളിൽ സി.സി.ടി.വി. നിർബന്ധമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. തമിഴ് റോക്കേഴ്‌സിനെതിരെയും തമിഴ് ഗൺ എന്ന സൈറ്റിനുമെതിരെയാണ് തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിലിന്റെ ആദ്യ നീക്കം. ടെക്നോളജി വിദഗ്ധരാണ് ഇതിനു പിന്നിലെന്നും മാഫിയ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha