Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

തൈറോയ്ഡ് ഗുളിക കഴിക്കുന്നവർ ശ്രദ്ധിക്കുക...

15 MARCH 2018 08:45 AM IST
മലയാളി വാര്‍ത്ത

ഇന്ന് മിക്കവാറും ആളുകളിൽ സാധാരണമായി കാണുന്ന പ്രശ്നമാണ് തൈറോയിഡ്. തൈറോയ്‌ഡ് രോഗമെന്നാൽ ശരാശരി മലയാളിയുടെ ചിന്ത ഗോയിറ്റർ അഥവാ തൊണ്ട മുഴയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ്. വിവിധ തൈറോയ്‌ഡ് രോഗങ്ങളെ മുമ്പേ പ്രവചിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്. അവയാകട്ടെ നമ്മുടെ നിത്യ ജീവിതത്തിൽ പ്രകടമാകുന്നവയും. അവയെ കണ്ടിട്ടും കാണാത്ത മട്ടിൽ പോകരുത്. ക്ഷീണം, ഭാരവ്യതിയാനങ്ങൾ, ഉത്‌കണ്‌ഠയും വിഷാദവും, കൊളസ്‌ട്രോൾ, ഉദരപ്രശ്‌നങ്ങൾ, മുടി-ചർമ്മ വ്യതിയാനങ്ങൾ, കഴുത്തിന്റെ അസ്വാസ്‌ഥ്യം, പേശീസന്ധിവേദനകൾ തുടങ്ങിയ ലക്ഷണങ്ങൾ നിസ്സാരമാക്കരുത്.

മിക്ക തൈറോയ്‌ഡ് രോഗങ്ങളും ഓട്ടോ ഇമ്മ്യൂണിറ്റി മുലമാണ് വരുന്നത്. സ്‌ത്രീകളിൽ ഓട്ടോ ഇമ്മ്യൂണിറ്റി മൂലമുള്ള രോഗങ്ങൾ പൊതുവെ കൂടുതലാണ്. ഇതിന്റെ കാരണം കണ്ടെത്തിയിട്ടില്ല. ഏകദേശം 11-12 വയസ്സാകുമ്പോഴേക്കും പെൺകുട്ടികളിൽ തൈറോയ്‌ഡ് ഗ്രന്ഥി വലുതാകും. അർത്തവം കൃത്യമായി വരുന്ന സമയത്ത് അത് സാധാരണനിലയിലാകും. കൗമാരത്തിൽ ആർത്തവപ്രശ്‌നങ്ങളോ മറ്റു തൈറോയ്‌ഡ് പ്രശ്‌നങ്ങളോ കണ്ടാൽ നിസ്സാരമാക്കരുത്. ആർത്തവം വൈകിയാലും ശ്രദ്ധിക്കണം. നിർബന്ധമായും രക്‌തത്തിലെ ഹോർമോണിന്റെ അളവ് പരിശോധിച്ചറിയണം. വർഷത്തിൽ ഒരു തവണ തൈറോയ്‌ഡ് പരിശേധിപ്പിക്കണം. ഗർഭധാരണത്തിനു മുമ്പേ തൈറോയ്‌ഡ് പ്രവർത്തനം സാധാരണ നിലയിലാണോ എന്നു പരിശോധിച്ചറിയണം. ഗർഭസ്‌ഥ ശിശുവിന് ആദ്യ മൂന്നുനാലു മാസം, തൈറോയ്‌ഡ് ഹോർമോൺ ഉത്‌പാദിപ്പിക്കാനുള്ള കഴിവില്ല. ഈ സമയത്ത് അമ്മയിൽ നിന്നു കിട്ടുന്ന തൈറോയ്‌ഡ് ഹോർമോൺ കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയ്‌ക്ക് വളരെ അത്യാവശ്യമാണ്. അതിനാൽ ഗർഭാവസ്‌ഥയിൽ അമ്മയുടെ തൈറോയ്‌ഡിന്റെ ശരിയായ പ്രവർത്തനം അത്യാവശ്യമാണ്. ഗർഭകാലത്തുടനീളം തൈറോയ്‌ഡ് പരിശോധന തുടരണം.

തൈറോയ്‌ഡ് മരുന്നുകൾ ഗർഭകാലത്തും മുടങ്ങരുത്. ഹൈപ്പർതൈറോയിഡിസമുള്ളവരിൽ മരുന്നു മുടങ്ങിയാൽ ഗർഭമലസാം. ഹൈപ്പോതൈറോയിഡിസത്തിനുള്ള ഹോർമോൺ റീപ്ലേസ്‌മെന്റ് തെറപ്പിയും മറ്റും മുടങ്ങിയാൽ കുട്ടിയുടെ ബൗദ്ധിക വളർച്ച മുരടിച്ചു ക്രെട്ടിനിസംപോലുള്ള രോഗാവസ്‌ഥകളിലേക്കും വഴിതെളിക്കാം. തൈറോയ്ഡ് ഗുളികകള്‍ മുടക്കമില്ലാതെ കഴിയ്ക്കണം. എന്നും ഏകദേശം ഒരേ സമയത്തു കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതാണു പ്രയോജനം നല്‍കുക.

വെറുംവയറ്റില്‍ രാവിലെ ഇത് വെറുംവയറ്റില്‍ കഴിയ്ക്കുക. വെള്ളം കുടിയ്ക്കാം. ഇതിനുശേഷം അര മണിക്കൂര്‍ കഴിഞ്ഞുമാത്രം എന്തെങ്കിലും കുടിയ്ക്കുകയോ കഴിയ്ക്കുകയോ ആകാം. ഭക്ഷണം സോയ, ആഹാരം, പാല്‍, കാല്‍സ്യം, അയേണ്‍ എന്നിവയടങ്ങിയ മരുന്നുകള്‍, ചിലതരം അസിഡിറ്റി മരുന്നുകള്‍ എന്നിവ ഇതു ശരീരം ആഗിരണം ചെയ്യുന്നതു തടയും. ഇതുകൊണ്ടാണ് ഇതു കഴിച്ച് അര മണിക്കൂര്‍ ശേഷം മാത്രം ഭക്ഷണം കഴിയ്ക്കുകയോ പാല്‍, ചായ പാനീയങ്ങള്‍ കുടിയ്ക്കുകയോ ചെയ്യാവൂയെന്നു പറയുന്നത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം കൃത്യഡോസില്‍ വേണം മരുന്നു കഴിയ്ക്കാന്‍.

കൂടിയ ഡോസ് കഴിച്ചാല്‍ തൂക്കം കുറയുക, ഹൃദയമിടിപ്പു തെറ്റുക, പ്രമേഹം, എല്ലുതേയ്മാനം തുടങ്ങിയവയുണ്ടാകാന്‍ സാധ്യതയേറെയാണ്. ഗുളികള്‍ നിര്‍ത്തുകയോ ഡോസ് വ്യത്യാസപ്പൈടുത്തുകയോ ചെയ്യരുത്. സാധാരണ ഗതിയില്‍ ഒരിക്കല്‍ മരുന്നുകള്‍ കഴിച്ചു തുടങ്ങിയാല്‍ ആജീവനാന്തം ഈ ഗുളികകള്‍ കഴിയ്ക്കുകയും വേണ്ടി വരും. സാധാരണ 100 ഗുളികകളാണ് ഒരു കുപ്പിയില്‍ ലഭിയ്ക്കുക. ഈ കുപ്പി നല്ലപോലെ അടച്ച് അധികം സൂര്യപ്രകാശവും ചൂടും ഏല്‍ക്കാത്തിടത്തു വയ്ക്കുക. അതുപോലെ ഇത് ഇരുണ്ട കുപ്പികളില്‍തന്നെ സൂക്ഷിയ്ക്കുക. സാധാരണ ഇവ ലഭിയ്ക്കുന്നതും ഇരുണ്ട നിറമുള്ള കുപ്പികളിലാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (5 minutes ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (11 minutes ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (15 minutes ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (6 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (6 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (7 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (7 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (7 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (7 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (7 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (9 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (9 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (9 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (10 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (10 hours ago)

Malayali Vartha Recommends