പാകിസ്ഥാനെതിരെ പാക് അധീന കാശ്മീരില്‍ വന്‍ പ്രതിഷേധം
പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്യ്രം ലഭിക്കണമെന്നാവശ്യപ്പെട്ട് പാക് അധീന കാശ്മീരിലെ ജന്ദാലില് ജമ്മു കാശ്മീര്‍ നാഷണല്‍ സ്റ്റുഡന്‍സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ കൂറ്റന്‍ റാലി. മേഖലയിലേക്ക് പാകിസ്ഥാന് തീവ്രവാദികളെ അയക്കുന്നുവെന്നും പ്രദേശത്തെ സമാധന അന്തരീക്ഷം തകര്‍ക്കാനാണ് പാകിസ്ഥാന്റെ ശ്രമമെന്നും പ്രദേശിക നേതാവ് ലിയാഖത്ത് ഖാന് പറഞ്ഞു.
പാകിസ്ഥാനെതിരെ മേഖലയില്‍ പ്രതിഷേധം ശക്തമാണ്. പാകിസ്ഥാന് മേഖലയിലെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ഗില്‍ബട്ട് ബാള്‍ട്ടിസ്ഥാന്‍ പാകിസ്ഥാന്റെ പ്രദേശമല്ലെന്നും പ്രദേശിക നേതാവായ മിസ്ഫാര് ഖാന് പറഞ്ഞു. പാക് അധീന കാശ്മീരിലെ ജനങ്ങളെ അടിമകളെ പോലെയാണ് പാകിസ്ഥാന് കാണുന്നതും റോഡോ വ്യവസായ സ്ഥാപനങ്ങളോ മേഖലയില്‍ ഇല്ലെന്നും പുസ്തകത്തിനു പോലും നിരോധനമാണുള്ളതെന്നും പൊതു പ്രവര്‍ത്തകനായ തൈഫൂര്‍ അക്ബര്‍ പറഞ്ഞു.
ഇതാദ്യമായല്ല പാകിസ്ഥാനെതിരെ പാക് അധീന കാശ്മീരില്‍ പ്രതിഷേധമുണ്ടാകുന്നത്. 2016 ജൂലായില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വ്യാപക തിരിമറി നടന്നുവെന്ന് ആരോപിച്ച് പാക് അധിനിവേശ കശ്മീരിലെ ജനങ്ങള്‍ പ്രതിഷേധിച്ചിരുന്നു. സ്വതന്ത്രമായി വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ജനങ്ങളുടെ പ്രതിഷേധം.
https://www.facebook.com/Malayalivartha