പ്രണയം തലയ്ക്ക് പിടിച്ച് ഒളിച്ചോടാന്‍ നോക്കിയ 26കാരനെ കട്ടിലിനടിയില്‍ ഒളിപ്പിച്ച് വൈറ്റിലപ്പാറ സ്വദേശിനിയായ 37കാരി
പ്രണയത്തിനു കണ്ണില്ലാ മൂക്കില്ലാ, വയസുമില്ല... എന്നാണല്ലോ വയ്പ്പ്. പ്രണയത്തില്‍ കുടുങ്ങിയ 26കാരന്റെ അവസ്ഥയും ഏതാണ്ട് ഇതൊക്കെ തന്നെയായിരുന്നു. പക്ഷെ 26 കാരന് വീട്ടില്‍ കല്ല്യാണം ആലോചിച്ച് തുടങ്ങിയപ്പോഴാണ് ട്വിസ്റ്റുകളുടെ തുടക്കം.
വീട്ടുകാര്‍ കല്യാണാലോചന തുടങ്ങിയതോടെ കാമുകിയായ 37കാരിയുമായി ഒളിച്ചോടാനുള്ള പ്ലാനിലായിരുന്നു യുവാവ്. ഒടുവില്‍ 26കാരനായ കാമുകനെ വീട്ടില്‍ വിളിച്ചു കയറ്റിയ 37 കാരി കട്ടിലിനടിയില്‍ ഒളിപ്പിച്ചിരുത്തിയത് രണ്ടു ദിവസം. വീട്ടുകാരും നാട്ടുകാരും അറിയാതെ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന കാമുകനെ ഒടുവില്‍ പൊലീസ് കണ്ടെത്തി. എല്ലാം പറഞ്ഞ് ബോധ്യപ്പെടുത്തിയ ശേഷം യുവാവിനെ വീട്ടുകാര്‍ക്കൊപ്പം പൊലീസ് വിട്ടയച്ചു.
26 കാരനായ വയറിങ് തൊഴിലാളിയായ യുവാവാണ് 37 കാരിയും അയല്‍വാസിയുമായ കാമുകിയുടെ വീട്ടിലേയ്ക്കെത്തിയത്. ഒളിച്ചോടാനായിരുന്നു ഇരുവരുടെയുംപദ്ധതി. എന്നാല്‍, രണ്ടു പേരും ഒന്നിച്ചു പോയാല്‍ പെട്ടന്ന് പൊലീസ് കണ്ടെത്തുമെന്നതിനാലാണ് കാമുകിയുടെ വീട്ടിലെ കട്ടിലിനടിയില്‍ ഒളിച്ചിരിക്കാനും, രണ്ട് ദിവസത്തിനു ശേഷം ഒളിച്ചോടാനും തീരുമാനിച്ചത്.
മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം സ്ഥലം വിട്ട ഇരുവരെയും പൊലീസ് പിന്നീട് കണ്ടെത്തി. നെടുമ്പാശേരി വിമാനത്താവളത്തിനു സമീപമുള്ള നാവയത്തോട്ടിലാണ് സംഭവം. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയതോടെയാണ് യുവാവിന്റെ വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചത്. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ യുവാവിന്റെ മെബൈല്‍ അവസാനമായി ഓണാക്കിയത് വൈറ്റിലപ്പാറയിലാണെന്നു കണ്ടെത്തി.
വൈറ്റിലപ്പാറയിലെ 37 കാരിയുടെ വീട്ടിലായിരുന്നു യുവാവ് കട്ടിലിനടില്‍ ഒളിച്ചു കഴിഞ്ഞിരുന്നത്. അന്വേഷിച്ചെത്തിയ പോലീസിനോട് താന്‍ ഈ യുവതിയെ പ്രണയിച്ചു പോയി എന്നും തനിക്കു മറ്റാരേയും വിവാഹം കഴിക്കേണ്ട എന്നും യുവാവ് പറഞ്ഞു. മാനസികവും ശാരീരികവുമായി താന്‍ യുവതിയുമായി അടുത്തുപോയി മറ്റൊരു വിവാഹത്തെക്കുറിച്ചു ചിന്തിക്കാന്‍ കഴിയില്ല എന്ന നിലപാടിലായിരുന്നു ഇയാള്‍. പിന്നീട് പോലീസ് രണ്ട് പേരേയും പറഞ്ഞു മനസിലാക്കി. യുവാവിനെ ബന്ധുക്കളുടെ കൂടെ പറഞ്ഞയച്ചു.
https://www.facebook.com/Malayalivartha