മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഇതുവരെ 75 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി
പശ്ചിമ ബംഗാളില്‍ മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഇതുവരെ 75 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. ഇന്ന് വോട്ടെടുപ്പ് നടന്ന 4 മണ്ഡലങ്ങളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും മികച്ച പ്രകടനം കാഴ്ച്ചവെച്ചേക്കും.
മുര്‍ഷിദാബാദ്, ഉത്തരമാള്‍ഡ, ദക്ഷിണ മാള്‍ഡ, ജാംഗിപ്പൂര്‍ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത് .വോട്ടര്‍മാരില്‍ നല്ലൊരു വിഭാഗം മറ്റ് സംസ്ഥാനങ്ങളില്‍ അതിഥി തൊഴിലാളികളായി തൊഴിലെടുക്കുന്നവരാണ്. എന്നിട്ടും താരതമ്യേന മെച്ചപ്പെട്ട പോളിംഗ് ആണ് 4 മണ്ഡലങ്ങളിലും രേഖപ്പെടുത്തിയത്.
മുര്‍ഷിദാബാദില്‍ 4 ബൂത്തുകള്‍ പിടിച്ചെടുക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചത് സംഘര്‍ഷമുണ്ടാക്കി. സി. പി ഐ എം സ്ഥാനാര്‍ത്ഥി മുഹമ്മദ് സലീമിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഉത്തര മാള്‍ഡയില്‍ ബി.ജെ.പി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. 2019 ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് 2 സീറ്റിലും ബി.ജെ.പിയും കോണ്ഗ്രസ്സു ഓരോ സീറ്റിലും വിജയിച്ചിരുന്നു. ഇത്തവണ ഈ മേഖലയില്‍ സി.പി.ഐ എമ്മും കോണ്‍ഗ്രസ്സും മുന്നേറ്റമുണ്ടാക്കിയേക്കും.
https://www.facebook.com/Malayalivartha