മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനു പ്രായപരിധി ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ
മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനു പ്രായപരിധി ഏര്‍പ്പെടുത്തണമെന്നു സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ എം.സി. ജോസഫൈന്. എറണാകുളത്ത് വനിതാ കമ്മിഷന് നടത്തിയ മെഗാ അദാല ത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍. ചെറിയ കുട്ടികള്‍ പോലും മൊബൈല്‍ ഫോണിന് അടിമയാകുന്ന അവസ്ഥയാണുള്ളത്. ഇതിനു നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും പ്രായപരിധി നിര്‍ബന്ധമാക്കണമെന്നും ജോസഫൈന് പറഞ്ഞു.
വിവാഹേതര തട്ടിപ്പുകളില്‍ അകപ്പെടുന്ന വനിതകളില്‍ കൂടുതലും വിദ്യാസമ്പന്നരായ യുവതികളാണെന്നും കമ്മിഷന് വിലയിരുത്തി. അടുത്ത നിയമസഭാ സമ്മേളനത്തിനു മുന്നോടിയായി കമ്മിഷന്റെ അധികാര പരിധി ഉയര്‍ത്തുന്നതു സംബന്ധിച്ച ബില്‍ പാസാക്കുമെന്നാണു പ്രതീക്ഷയെന്ന് അവര്‍ പറഞ്ഞു. സംസ്ഥാനത്ത് നിലവില്‍ തിരുവനന്തപുരത്തു മാത്രമാണ് കമ്മിഷന് ഓഫീസുള്ളത്.
https://www.facebook.com/Malayalivartha