അനാദരവ് വീര ജവാന്മാരുടെ മൃതദേഹത്തോടും ..... മുഖ്യമന്തിക്ക് കടന്നുപോകാന്‍ വേണ്ടി മൃതദേഹം വഹിച്ച വാഹനം തടഞ്ഞു വച്ചു
മുഖ്യമന്ത്രിക്ക് കടന്ന് പോകാന്‍ ജവാന്മാരുടെ മൃതദേഹം വഹിച്ച് പോകുന്ന വാഹനം തടഞ്ഞ് വെച്ചു. ഛത്തിസ്ഗഢിലെ സുക്മയിലെ നടന്ന നക്സല്‍ ആക്രമത്തില്‍ കൊല്ലപ്പെട്ട അഞ്ച് ജവാന്മാരുടെ മൃതദേഹം വഹിച്ചുള്ള വാഹനത്തെ ആണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനു വേണ്ടി തടഞ്ഞ് വച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്കാണ് ജവാന്മാരുടെ മൃതദേഹങ്ങള്‍ പട്ന വിമാനത്താവളത്തില്‍ എത്തിയത്. ഈ സമയം തന്നെ മുഖ്യമന്ത്രി നിതീഷ് കുമാറും തേജസ്വി യാദവും ബീഹാര്‍ സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോര്‍പറേഷന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു. തുടര്‍ന്ന് മൃതദേഹങ്ങള്‍ വാഹനത്തില്‍ കയറ്റി പുറത്തേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെ സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞ് വച്ചു. മുഖ്യമന്ത്രി പോയി കഴിഞ്ഞ ശേഷമാണ് ഇവരെ വിട്ടയച്ചത്. സംഭവം എ എന്‍ ഐ പുറത്ത് വിട്ടതോടെ വിഷയം സമൂഹ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ്.മുഖ്യമന്ത്രിക്കെതിരെ ജവാന്മാര്ക്ക് സാമ്പത്തിക സഹായം ചെയ്തില്ലെന്നും അവരെ സന്ദര്‍ശിച്ചില്ലെന്നും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
https://www.facebook.com/Malayalivartha