വിവാഹവീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 18 ആയി
വിവാഹ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 18 ആയി. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലെ ബീവാര്‍ ടൗണില്‍ വെള്ളിയാഴ്ചയായിരുന്നു അപകടം. ഞായറാഴ്ച നടത്തിയ തിരച്ചിലില്‍ ഒമ്പത് മൃതശരീരങ്ങള്‍ കൂടി കണ്ടെടുക്കുകയായിരുന്നു.
അജ്മീര്‍ സ്വദേശി സുരേന്ദ്ര കുമാര്‍ പരേച്ച തന്റെ മകന്റെ വിവാഹ ചടങ്ങിന് ഒരുക്കിയ വേദിയിലായിരുന്നു അപകടം നടന്നത്. പാചകത്തൊഴിലാളികളില്‍ ഒരാള്‍ ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറുകളില്‍ ഒന്നില്‍ പാചകവാതകം നിറയ്ക്കുമ്പോള്‍ അബദ്ധത്തില്‍ തീ പടര്‍ന്നതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു.
സൈന്യവും സംസ്ഥാന ദുരന്ത നിവാരണ സേനയും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ മരിച്ചവര്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും ധന സഹായം പ്രഖ്യാപിച്ചതായി രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ പറഞ്ഞു.
https://www.facebook.com/Malayalivartha