പ്രവാസികൾക്കാശ്വാസമായി ' ട്രായ് ' യുടെ പുതിയ നയങ്ങൾ
ഇനി മുതൽ കുറഞ്ഞ നിരക്കിൽ വിദേശത്തേക്ക് വിളിക്കാൻ കഴിയുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. പ്രവാസികള്‍ക്ക് സന്തോഷം നല്കുന്ന വാര്‍ത്തയുമായി ' ട്രായ് ' നേരിട്ടാണ് എത്തിയിരിക്കുന്നത്.
രാജ്യാന്തര കോളുകളുടെ ടെര്‍മിനേഷന്‍ നിരക്ക് 53 പൈസയില്‍ നിന്ന് 30 പൈസയായി ട്രായി വെട്ടിക്കുറയ്ക്കും. വിദേശ ടെലികോം സര്‍വീസുകളില്‍ നിന്ന് ഇവിടേക്ക് വരുന്ന കോളുകള്‍ക്കുള്ള നിരക്കാണ് ടെര്‍മിനേഷന്‍ നിരക്ക്. ഇത് പ്രവാസികള്‍ വന്‍ നേട്ടമാണ്.
വിദേശത്തു നിന്നു നാട്ടിലേക്ക് വരുന്ന ഓരോ കോളിനും ഇവിടത്തെ കമ്ബനികള്‍ക്ക് വിദേശ ടെലികോം സേവനദാതാക്കള്‍ പണം നല്‍കണം. ഈ തുകയാണ് ട്രായ് വെട്ടി കുറച്ചിരിക്കുന്നത്.
ഫെബ്രുവരി ഒന്നു മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്. വിദേശ കോളുകള്‍ക്ക് നിരക്ക് കൂടുതലായതിനാല്‍ മിക്കവരും സോഷ്യല്‍മീഡിയ ആപ്പുകളെയാണ് ആശ്രയിച്ചിരുന്നത്.
https://www.facebook.com/Malayalivartha