അബുദാബിയില്‍ പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; അന്വേഷണം ഊർജ്ജിതമാക്കി അബുദാബി പോലീസ്
അബുദാബി: അബുദാബിയില്‍ ഏഷ്യൻ പൗരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതായി അബുദാബി പോലീസ് അറിയിച്ചു. ഞായറാഴ്ച്ച രാവിലെയാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഷെയ്ഖ് റാഷിദ് ബിന്‍ സയീദ് അല്‍ മക്തൂം (വിമാനത്താവളം) റോഡിലെ നടപ്പാലത്തില്‍ ഇയാൾ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. രാവിലെ 11.19 ഓടെയാണ് പോലീസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ ഇതുസംബന്ധിച്ച വിവരം ലഭിക്കുന്നത്. അതേസമയം മരിച്ച ആളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.
ആത്മഹത്യയ്ക്ക് പിന്നിലെ കാരണം അന്വേഷിച്ചുവരികയാണെന്നും ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ അബുദാബി പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha