ആത്മവിശ്വാസത്തോടെ ഇന്ത്യ ഇന്ന് രണ്ടാം മല്‍സരത്തിന്
ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ തോല്പിച്ചതിന്റെ ആവേശത്തില്‍ ഐസിസി വനിതാ ലോകകപ്പില്‍ ഇന്ത്യ ഇന്നു രണ്ടാം മല്‍സരത്തിനിറങ്ങുന്നു. മിതാലി രാജിന്റെയും സംഘത്തിന്റെയും എതിരാളികള്‍ വെസ്റ്റ് ഇന്‍ഡീസ്. ആദ്യകളിയില്‍ ഓസ്ട്രേലിയയോടു തോറ്റ വിന്‍ഡീസ് കടലാസില്‍ ഇന്ത്യയ്ക്കു പോന്ന എതിരാളികളല്ല. ബാറ്റിങ് നിര തിളങ്ങിയ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 35 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.
ഓപ്പണര്‍മാരായ സ്മൃതി മന്ഥന (90), പൂനം റൗത്ത് (86), ക്യാപ്റ്റന്‍ മിതാലി രാജ് (71) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ ബലത്തില്‍ ഇന്ത്യ നേടിയ 281 റണ്‍സിനു മറുപടിയായി ഇംഗ്ലണ്ട് 47.3 ഓവറില്‍ 246 റണ്‍സിനു പുറത്തായി. ദീപ്തി ശര്‍മ (3–47), ശിഖ പാണ്ഡെ (2–35), പൂനം യാദവ് (1–51) എന്നിവര്‍ ബോളിങ്ങിലും തിളങ്ങിയതോടെയാണ് ഇന്ത്യയുടെ ജയം അനായാസമായത്. തുടര്‍ച്ചയായി ഏഴു കളികളില്‍ അര്‍ധസെഞ്ചുറി എന്ന റെക്കോര്‍ഡ് മിതാലി സ്വന്തമാക്കുകയും ചെയ്തു. ഇന്നത്തെ മറ്റൊരു മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ ഓസ്ട്രേലിയ ശ്രീലങ്കയെ നേരിടും.
https://www.facebook.com/Malayalivartha