സദാചാര വാദികള്‍ക്ക് ചുട്ട മറുപടി നല്‍കി വനിത ക്രിക്കറ്റ് ക്യാപ്റ്റന്‍ മിതാലി രാജ
ഗ്ലാമറസായി വസ്ത്രം ധരിച്ചതിന്റെ പേരില്‍ തന്നെ പരിഹസിച്ചവര്‍ക്ക് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ വനിത ക്രിക്കറ്റ് ക്യാപ്റ്റന്‍ മിതാലി രാജ്. ഗ്ലാമറസായ കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് സദാചാരം പറയുന്നവരെ താരം നിശ്ശബ്ദരാക്കിയത്.
സുഹൃത്തുക്കള്‍ക്കൊപ്പം ഗ്ലാമറസായുള്ള വസ്ത്രം ധരിച്ചെടുത്ത ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് നേരത്തെ മിതാലിയെ സോഷ്യല്‍ മീഡിയയില്‍ ഒരു കൂട്ടം ആളുകള്‍ ആക്രമിച്ചത്. ഇത്തരം വസ്ത്രം ധരിക്കാന്‍ നിങ്ങള്‍ പോണ്‍ സ്റ്റാര്‍ ഒന്നുമല്ലല്ലോ എന്നുവരെ മിതാലി പരിഹാസം കേട്ടിരുന്നു. മാത്രമല്ല, ആളുകള്‍ നിങ്ങളെ മാതൃകയായി കാണുന്നുണ്ടെന്നും അതുകൊണ്ട് ആ ചിത്രം ഉടന്‍ ഡിലീറ്റ് ചെയ്യണമെന്നും ചിലര്‍ പറഞ്ഞിരുന്നു.
അന്ന് സദാചാര വാദികള്‍ക്കെതിരെ നിശബ്ദത പാലിച്ച ക്യാപ്റ്റന് പിന്തുണയുമായി ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ രംഗത്തെത്തിയിരുന്നു. ആളുകളുടെ ഇത്തരത്തിലുള്ള സമീപനത്തില്‍ തനിക്ക് വിഷമം ഉണ്ടെന്നായിരുന്നു ഉത്തപ്പയുടെ പ്രതികരണം.
നേരത്തെയും മിതാലി ട്വിറ്ററില്‍ പരിഹാസ കഥാപാത്രമായിട്ടുണ്ട്. അന്ന് കക്ഷത്തിലെ വിയര്‍പ്പ് പറ്റിയ വസ്ത്രം ധരിച്ചതിന്റെ പേരിലായിരുന്നു ആ ആക്രമണം. അന്ന് മിതാലി അതിന് ചുട്ട മറുപടി നല്‍കിയിരുന്നു. ഇന്ത്യക്ക് വേണ്ടി ഏറെ വിയര്‍പ്പൊഴുക്കിയാണ് താന്‍ ഇവിടെ വരെ എത്തിയതെന്നും ഇതില്‍ നാണിക്കാനൊന്നുമില്ലെന്നുമായിരുന്നു മിതാലിയുടെ മറുപടി.
https://www.facebook.com/Malayalivartha