ടീം ഇന്ത്യ റെഡി
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേഷ് കാർത്തിക്കും ഷാർദുൽ താക്കൂറും ടീമിൽ തിരിച്ചെത്തി. മൂന്നു മത്സരങ്ങളുടെ പരമ്പര 22 ന് മുംബൈയിലാണ് ആരംഭിക്കുന്നത്. പൂനയിൽ 25 ന് രണ്ടാം മത്സരവും 29 ന് കാൺപൂരിൽ അവസാന ഏകദിനവും നടക്കും.
സീനിയർ താരങ്ങളായ യുവരാജ് സിംഗ്, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ എന്നിവരെ വീണ്ടും ഒഴിവാക്കി.പേസർമാരായ മുഹമ്മദ് ഷമിയും ഉമേഷ് യാദവും കെ.എൽ രാഹുലിനും ടീമിൽ ഇടം ലഭിച്ചില്ല.
ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, മനീഷ് പാണ്ഡെ, കേദാർ ജാദവ്, ദിനേഷ് കാർത്തിക്ക്, എം.എസ് ധോണി, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംമ്ര, ഭുവനേശ്വർ കുമാർ, ഷാർദുൽ താക്കൂർ.
https://www.facebook.com/Malayalivartha