അമ്പയർമാരോട് മോശം പെരുമാറ്റം; വിരാട് കൊഹ്ലിക്ക് പിഴ ശിക്ഷ
സെഞ്ചൂറിയണ് ടെസ്റ്റിൽ അമ്പയർമാരോട് പെരുമാറിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന് വിരാട് കൊഹ്ലിക്ക് പിഴ ശിക്ഷ. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴ. രണ്ടാമിന്നിംഗിസിന്റെ ഇരുപത്തിയഞ്ചാം ഓവറില്‍ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ്ങിനിടെ നനഞ്ഞ ഗ്രൗണ്ടിനെ കുറിച്ച് അമ്പയർ മൈക്കല്‍ ഗോവിനോട് കൊഹ്ലി നിരന്തരം പരാതിപ്പെടുകയും ക്ഷുഭിതനായി പന്ത് നിലത്തെറിയുകയും ചെയ്തു.
കൊഹ്ലിയുടെ മോശം പെരുമാറ്റത്തെ തുടർന്ന് അമ്പയര്‍മാരായ മൈക്കല്‍ ഗോവ്, പോള്‍ റൈഫല്‍ എന്നിവർ മാച്ച് റഫറി ക്രിസ് ബ്രോഡിനോട് പരാതിപ്പെടുകയായിരുന്നു. എന്നാൽ കൊഹ്ലി കുറ്റം സമ്മതിച്ച് ക്ഷമ ചോദിച്ചതിനാൽ അന്വേഷണം അടക്കമുള്ള നടപടകളില്‍ നിന്ന് ഐ.സി.സി അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. മാച്ച് ഫീസിന്റെ 25 ശതമാനം പിഴക്ക് പുറമെ ഒരു ഡീമെറിറ്റ് പോയിന്റുമാണ് വിരാടിനെതിരെ ചുമത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha