ദക്ഷിണാഫ്രിക്ക 257ന് പുറത്ത്; ഇന്ത്യക്ക് 287 റൺസ് വിജയ ലക്ഷ്യം
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 287 റണ്‍സ് വിജയ ലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 257 റൺസിന് എല്ലാവരും പുറത്തായി. ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പരയിൽ ഒപ്പമെത്താൻ ലഭിച്ച മികച്ച അവസരമാണിത്. ഒരു ദിവസവും ഇരുപത്തഞ്ചോളം ഓവറുകളും ശേഷിക്കെ 287 റൺസ് നേടാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഡിവില്ലിയേഴ്സ് 80 റൺസ് നേടി ടോപ് സ്കോററായി. ഡീന്‍ എല്‍ഗാര്‍ 61 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റൻ ഡുപ്ലെസി 48 റൺസ് നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി നാലും ജസ്പ്രീത് ബുംറ മൂന്നും ഇഷാന്ത് ശര്‍മ്മ രണ്ട് വിക്കറ്റും വീഴ്ത്തി.
https://www.facebook.com/Malayalivartha