ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ അഞ്ചാംമത്സരം നവംബര്‍ ഒന്നിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍
ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ അഞ്ചാം മത്സരം നവംബര്‍ ഒന്നിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. ഉച്ചയ്ക്ക് 1.30മുതല്‍ പകലും രാത്രിയുമായാണ് മത്സരം നടക്കുക. ബി.സി.സി.ഐയുടെ ടൂര്‍ ആന്‍ഡ് ഫിക്സ്ചേഴ്സ് കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
നേരത്തെ തിരുവനന്തപുരത്ത് നടത്താന്‍ നിശ്ചിയിച്ചിരുന്ന മത്സരം പിന്നീട് കേരള ക്രിക്കറ്റ് അസോസിയേഷന് കൊച്ചിയിലേയ്ക്ക് മാറ്റുകയായിരുന്നു. എന്നാല്‍, ഐ.എസ്.എല്ലിന് വേണ്ടി തയ്യാറാക്കിയ ഗ്രൗണ്ട് ക്രിക്കറ്റ് പിച്ചിന് വേണ്ടി കുത്തിയിളക്കേണ്ടി വരുമെന്നതിനാല്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.
കളിക്കാരും ഫുട്ബോള്‍ പ്രേമികളുമെല്ലാം ഇതിനെതിരേ രംഗത്തുവന്നു. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രശ്നത്തില്‍ ഇടപെട്ടത്. കായികമന്ത്രി എ.സി. മൊയ്തീന് ജി.സി.ഡി.എ, കെ.സി.എ ഭാരവാഹികളുമായി ചര്‍ച്ച നടത്തി. ഇതിന് ശേഷമാണ് വേദി തിരുവനന്തപുരത്തേയ്ക്ക് തന്നെ മാറ്റാന്‍ കെ.സി.എ. തീരുമാനിച്ചത്.
2017 നവംബറില്‍ ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ നടന്ന ട്വന്റി 20 ആയിരുന്നു കാര്യവട്ടത്ത് നടന്ന ആദ്യ മത്സരം. മഴ മൂലം എട്ട് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ ആറ് റണ്ണിന് ജയിച്ചു.
L" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha