ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് നന്ദിയർപ്പിച്ച് റയൽ മാഡ്രിഡ് ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ
ഫുഡ്‌ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് നന്ദിയർപ്പിച്ച് റയൽ മാഡ്രിഡ് .ഒമ്പത് വർഷം ടീമിന്റെ ഭാഗമായി നിന്ന താരത്തിന്റെ അവിസ്മരണീയ ഓർമ്മകൾ കൂട്ടിയിണക്കിയാണ് റയൽ വീഡിയോ തയ്യാറാക്കിയിരിക്കുന്നത് .
റൊണാള്‍ഡോയുടെ മികച്ച ഗോളുകളും റയലിലെ പ്രധാന നിമിഷങ്ങളും ഉള്‍കൊള്ളുന്ന ആറു മിനുട്ട് ദൈര്‍ഘ്യമുള്ള വിഡിയോ ഇതിനകം സോഷ്യൽമീഡിയയിൽ തരംഗമായിക്കഴിഞ്ഞു .
ഒാദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്ത് വിട്ട വിഡിയോ ഫുഡ്‌ബോൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു .ചൊവ്വാഴ്ചയാണ് പോര്‍ച്ചുഗല്‍ താരം റയല്‍ വിട്ട് ഇറ്റാലിയന്‍ ക്ലബ്ബായ യുവന്‍റസിലേക്ക് മാറിയത്.
https://www.facebook.com/Malayalivartha