അത്‌ലറ്റിക്‌സില്‍ ചരിത്രമെഴുതി ഇന്ത്യയുടെ ഹിമ ദാസ്; ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ട്രാക്കില്‍ സ്വര്‍ണം നേടുന്ന ആദ്യ താരമായി ഹിമ; ഇന്ത്യക്ക് അഭിമാനനേട്ടം
അണ്ടര്‍20 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്ററില്‍ ഹിമ ദാസിന് സ്വര്‍ണം. 18കാരിയായ ഹിമ 51.46 സെക്കന്‍ഡില്‍ ഓടിയാണ് റെക്കോഡിട്ടത്. അങ്ങനെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ട്രാക്കില്‍ സ്വര്‍ണം നേടുന്ന ആദ്യ താരമായി ഹിമ. റൊമാനിയയുടെ ആന്ദ്രെ മികോലസ് (52.07) വെള്ളിയും അമേരിക്കയുടെ ടെയ്‌ലര്‍ മന്‍സന്‍ (52.28) വെങ്കലവും നേടി. അണ്ടര്‍20 ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണംനേടുന്ന രണ്ടാം താരമാണ് ഹിമ.
സെമിയില്‍ 52.10 സെക്കന്‍ഡിലാണ് താരം ഓടിയെത്തയത്. അസം സ്വദേശിനിയായ ഹിമ കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആറാമതായായിരുന്നു പൂര്‍ത്തിയാക്കിയത്. അന്ന് അണ്ടര്‍20 വിഭാഗത്തിലെ ദേശീയ റെക്കോഡും ഹിമ സ്വന്തമാക്കിയിരുന്നു. ഈയിടെ ഗുവാഹാട്ടിയില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ റെക്കോഡ് തിരുത്തിയെഴുതി.
2016ല്‍ പോളണ്ടില്‍ നടന്ന അണ്ടര്‍20 ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര സ്വര്‍ണം നേടിയിരുന്നു. സീമ പുനിയ (2002), നവ്ജീത് കൗര്‍ ധില്ലന്‍ (2014) എന്നിവര്‍ അണ്ടര്‍20 ചാമ്പ്യന്‍ഷിപ്പില്‍ മുമ്പ് വെങ്കലം നേടിയിട്ടുണ്ട്. അതേസമയം ചാമ്പ്യന്‍ഷിപ്പില്‍ ലോങ്ജമ്പില്‍ ഫൈനലിലെത്തിയിരുന്ന മലയാളി താരം ശ്രീശങ്കര്‍ ആറാം സ്ഥാനത്തെത്തി.
https://www.facebook.com/Malayalivartha