അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ പരിഹസത്തിന് സ്വര്‍ണം കൊണ്ട് മറുപടി നല്കിയ ഹിമ ദേശീയഗാനത്തിനിടെ ആനന്ദാശ്രു പോഴിച്ചതോടെ ഇന്ത്യക്കാരുടെ ഹൃദയത്തിലും സ്ഥാനം നേടി
ലോക ചാമ്പ്യന്‍ഷിപ്പില്‍ ട്രാക്ക് ഇനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം, ലോക ചാമ്പ്യന്‍ഷിപ്പ് അത്ലറ്റിക്സില് സ്വര്‍ണം നേടുന്ന ആദ്യ വനിതാ താരം എന്നീ റെക്കോഡുകളാണ് കുഞ്ഞുതാരം തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്. എന്നാല്‍ അതിനേക്കാളേറെ ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ഹിമ സ്ഥാനം നേടിയത് കണ്ണീരിലൂടെയായിരുന്നു. പോഡിയത്തില്‍ സ്വര്‍ണ മെഡലും കഴുത്തിലണിഞ്ഞ് നിന്ന് അവള് കരഞ്ഞു. ഇന്ത്യയുടെ ദേശീയഗാനം കേട്ടപ്പോഴായിരുന്നു അത്. ഇത് കണ്ടതോടെ സോഷ്യല്‍ മീഡിയയില്‍ ഹിമയ്ക്ക് അഭിനന്ദന പ്രവാഹമായിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റായിരുന്നു അതില്‍ ഏറെ വ്യത്യസ്തമായത്.
മോദി പറഞ്ഞതിങ്ങനെ
'ഹിമയുടെ വിജയത്തിലൂടെ ഇന്ത്യയ്ക്ക് എന്നെന്നും ഓര്‍മിക്കാവുന്ന നിമിഷങ്ങള്‍ ലഭിച്ചിരിക്കുന്നു. ദേശീയ ഗാനം കേട്ടപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞത് എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. ഞാന്‍ വികാരഭരിതനായി. ഏത് ഇന്ത്യക്കാരാനാണ് ഇതുകണ്ട് ആനന്ദാശ്രു പൊഴിക്കാത്തത്?'
എന്നാല്‍ ലോക ജൂനിയര്‍ അത്ലറ്റിക് മീറ്റിന്റെ സെമിഫൈനലിന് ശേഷം മാധ്യമപ്രവര്‍ത്തകയോട് ഹിമ ദാസ് സംസാരിക്കുന്ന വീഡിയോ ഹിമ ഫൈനലിലേക്ക് യോഗ്യത നേടിയപ്പോള്‍ എടുത്തതായിരുന്നു. അസമിലെ നാഗോണില്‍ നിന്ന് വരുന്ന പതിനെട്ടുകാരി ഉത്തരങ്ങള്‍ നല്കുമ്പോള് അവളുടെ ഇംഗ്ലീഷ് അത്ര ഒഴുക്കുണ്ടായിരുന്നില്ല എന്നായിരുന്നു ഫെഡറേഷന്റെ പരിഹാസം. ഈ ഇംഗ്ലീഷിനെ അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പരിഹസിച്ചപ്പോള്‍ സ്വര്‍ണം നേടി ചരിത്രമെഴുതിയാണ് ഹിമ അതിന് മറുപടി നല്‍കിയത്.
https://www.facebook.com/Malayalivartha