ന്യൂസീലന്‍ഡിനെ മൂന്നു മത്സരത്തിലും കെട്ടുകെട്ടിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ ഹോക്കി ടീം
അവസാന പോരാട്ടവും വിജയിച്ച് ന്യൂസീലന്‍ഡിനെ മൂന്നു മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ ഹോക്കി ടീം. ബംഗളൂരു സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ കാമ്പസില്‍ നടന്ന അവസാന മല്‍സരത്തിലാണ് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ഇന്ത്യ ആധികാരിക വിജയം സ്വന്തമാക്കിയത്.
ഇന്ത്യക്കുവേണ്ടി രുപിന്ദര്‍ പാല് സിംഗ് (8), സുരേന്ദ്ര കുമാര്‍ (15), മന്ദീപ് സിംഗ് (44), ആകാശ്ദീപ് സിംഗ് (60) എന്നിവരാണ് വിജയ ഗോളുകള്‍ നേടിയത്.
https://www.facebook.com/Malayalivartha