നാരുകളുടെയും ആന്റി ഓക്‌സിഡന്റുകളുടെയും കലവറയായ ബ്രോക്കോളി കൃഷി ചെയ്യാം

നാരുകളുടെയും ആന്റി ഓക്‌സിഡന്റുകളുടെയും കലവറയായ ബ്രോക്കോളി കൃഷി ചെയ്യാം. വിത്തുകള്‍ പാകി മുളപ്പിച്ചാണ് ബ്രോക്കോളി കൃഷിചെയ്യുക. മണ്ണ്, മണല്‍, ചാണകപ്പൊടി അല്ലെങ്കില്‍ കമ്പോസ്റ്റ് എന്നിവ 1:1:1 എന്ന അനുപാതത്തില്‍ നടീല്‍ മിശ്രിതം തയാറാക്കാവുന്നതാണ്. ശേഷം വിത്തുകള്‍ പാകുക. വിത്തുമുളച്ച് 30 ദിവസം കഴിയുമ്പോള്‍ മണ്ണിലേക്കോ ഗ്രോബാഗിലേക്കോ തൈകള്‍ പറിച്ചുനടാന്‍ കഴിയും.
നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് തൈകള്‍ നടാന്‍ ശ്രദ്ധിക്കേണ്ടതാണ്. കമ്പോസ്റ്റ്, ജൈവ സ്ലറി, ഗോമൂത്രം, ഫിഷ് അമിനോ ആസിഡ്, ജീവാമൃതം തുടങ്ങിയവ മാറി മാറി വളമായി നല്‍കണം. വേപ്പെണ്ണ മിശ്രിതം തളിച്ച് കീടങ്ങളെയും അകറ്റിനിര്‍ത്താവുന്നതാണ്.
പഴുത്തതും ഉണങ്ങിയതുമായ ഇലകള്‍ ചെടിയില്‍ നിന്ന് പിഴുതുമാറ്റുക. കൃത്യമായ ജലസേചനം ബ്രോക്കോളി ചെടികള്‍ക്ക് ഉറപ്പുവരുത്തണം. ബ്രോക്കോളി വിളവെടുക്കുന്ന സമയത്ത് 25 സെ.മീ തണ്ടും കൂടി ചേര്‍ത്തുവേണം മുറിച്ചെടുക്കേണ്ടത്്.
അതേസമയം നിരവധി പ്രോട്ടീനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ പലരും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്ന പച്ചക്കറിയാണിത്. പൂത്തലകള്‍ വേവിച്ചോ, വേവിക്കാതെയോ ഭക്ഷണത്തില്‍ ഉപയോഗിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha