Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

പ്രളയബാധിതരുടെ ധനസഹായം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

29 AUGUST 2018 04:04 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ പ്രളയക്കെടുത്തിയില്‍ പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള ധനസഹായം എത്രയും വേഗം ലഭ്യമാക്കാന്‍ ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റുസ്ഥലങ്ങളിലും കഴിഞ്ഞവരെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രത്യേക ലിസ്റ്റ് തയാറാക്കുന്ന ജോലികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ ഈ സഹായം ലഭിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന കാര്യത്തില്‍ പല ദുരിതബാധിതര്‍ക്കും സംശയങ്ങളുണ്ട്. പ്രളയബാധിതര്‍ക്കുള്ള ധനസഹായം ലഭിക്കാന്‍ നിങ്ങള്‍ ഓഫീസുകളില്‍ കയറി ഇറങ്ങേണ്ടതില്ല. 

ദുരിത ബാധിതരുടെ വിവരങ്ങള്‍ അന്വേഷിച്ച് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബിഎല്‍ഒ) നിങ്ങളുടെ വീടുകളിലെത്തും. ഓരോ വാര്‍ഡിലേയും ജനപ്രതിനിധിക്കും ബന്ധപ്പെട്ട റവന്യു ഉദ്യോഗസ്ഥര്‍ക്കും ഒപ്പമായിരിക്കും ബിഎല്‍ഒമാര്‍ വീടുകള്‍ സന്ദര്‍ശിക്കുക. ബി എല്‍ ഒമാര്‍ ശേഖരിച്ച വിവരങ്ങള്‍ വാര്‍ഡ് അംഗമോ വില്ലേജ് ഓഫീസറോ സാക്ഷ്യപ്പെടുത്തിയ ശേഷമായിരിക്കും അന്തിമ പട്ടിക തയ്യാറാക്കുക. ഇതിനായി ഇവര്‍ക്ക് പ്രത്യേകം പരിശീലനവും നല്‍കിയിട്ടുണ്ട്.

ബി എല്‍ ഒമാര്‍ നേരിട്ട് വീട്ടിലെത്തി ശേഖരിക്കുന്ന നാശനഷ്ടങ്ങളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ധനസഹായം ലഭ്യമാക്കുക. രണ്ട് ദിവസം വെള്ളം കെട്ടി നിന്ന വീടുകളുടെ ഉടമസ്ഥര്‍ക്കാകും ധനസഹായം ലഭിക്കുന്നത്. ഇതിനായി പേര്, മേല്‍വിലാസം, വയസ്, ആണ്/പെണ്ണ്, കുട്ടികള്‍, കുടുംബനാഥയുടെ റേഷന്‍ കാര്‍ഡ് നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് സി കോഡ് സഹിതം, ആധാര്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെയുള്ള വിശദമായ വിവരങ്ങള്‍ ശേഖരിക്കും. പതിനായിരം രൂപ അക്കൗണ്ടിലേക്ക് നല്‍കും. 

എന്നാല്‍ സന്ദര്‍ഭം മുതലെടുത്ത് ചിലര്‍ സഹായവാഗ്ദാനം നല്‍കി വീടുകള്‍ തോറും കയറിയിറങ്ങി ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും കൈക്കലാക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കളും ഈ സംഘത്തിനൊപ്പമുണ്ട്. തങ്ങളുടെ ശ്രമഫലമായാണ് സര്‍ക്കാര്‍ ധനസഹായം എത്തുന്നത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണോ ഇതെന്നും സംശയിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ വരുന്നവര്‍ക്ക് വിവരങ്ങള്‍ നല്‍കരുതെന്ന് അധികൃതര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു...  (5 minutes ago)

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്... ചെൽസിക്കും ലിവർപൂളിനും സമനില, ക്രിസ്റ്റൽ പാലസിന് തോൽവി  (42 minutes ago)

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (1 hour ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (1 hour ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (1 hour ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (1 hour ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (2 hours ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (2 hours ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (2 hours ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (3 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (3 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (3 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (4 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends