ഓഹരി വിപണിയില്‍ കനത്ത ഇടിവ്..... സെന്‍സെക്‌സ് 3000 പോയിന്റിലേറെ നഷ്ടം

ഓഹരി വിപണിയില്‍ കനത്ത ഇടിവ്. സെന്‍സെക്‌സ് 3000 പോയിന്റിലേറെ നഷ്ടം നേരിട്ടു.നിഫ്റ്റി ആയിരത്തിലേറെ പോയിന്റ് ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തിലെ ഈ കനത്ത ഇടിവ് മൂലം നിക്ഷേപകര്‍ക്ക് 19 ലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി.
വിപണികള്‍ കഴിഞ്ഞ 9 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ടെക്, മെറ്റല്‍ ഓഹരികളിലാണ് ഏറ്റവും കൂടുതല്‍ ഇടിവുണ്ടായത്. നിഫ്റ്റി ഐടി സൂചിക 6% ഇടിഞ്ഞു, നിഫ്റ്റി മെറ്റല്‍ സൂചിക 7 ശതമാനവും ഇടിഞ്ഞു. ആഗോള ഓഹരി വിപണികളിലെ ഇടിവാണ് ഇന്ത്യന്‍ വിപണികളെയും ബാധിച്ചത്.
യുഎസില്‍ നിന്നുള്ള എല്ലാ ഇറക്കുമതികള്‍ക്കും ചൈന 34 ശതമാനം താരിഫ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആഗോള ഓഹരികള്‍ തകര്‍ന്നതോടെയാണ് അനിശ്ചിതത്വം വര്‍ദ്ധിച്ചത്.
എല്ലാ യുഎസ് ഇറക്കുമതികള്‍ക്കും 34 ശതമാനം തീരുവ ചുമത്തിയാണ് ചൈന തിരിച്ചടിച്ചത്. 16 യുഎസ് സ്ഥാപനങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.
"
https://www.facebook.com/Malayalivartha