Widgets Magazine 

06
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഐ ബൈ ഇൻഫോപാർക്ക് സന്ദർശിച്ച് വ്യവസായ മന്ത്രി പി രാജീവ്...

10 NOVEMBER 2025 05:29 PM IST
മലയാളി വാര്‍ത്ത

എറണാകുളം സൗത്ത് മെട്രോ സ്റ്റേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇൻഫോപാർക്ക് ആരംഭിച്ച പ്രീമിയം കോ വർക്കിംഗ് സ്പേസ് ആയ ഐ ബൈ ഇൻഫോപാർക്ക് വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി രാജീവ് സന്ദർശിച്ചു. ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കൊച്ചി മേയര്‍ എം അനില്‍കുമാര്‍. ഇന്‍ഫോപാര്‍ക്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ശ്രീജിത്ത് ചന്ദ്രന്‍, അസി. ജനറല്‍ മാനേജര്‍ സജിത് എന്‍ ജി, അസി. മാനേജര്‍ അനില്‍ എം തുടങ്ങിയ ഇൻഫോപാര്‍ക്ക് ഉദ്യോഗസ്ഥരും മന്ത്രിയ്ക്കൊപ്പം സന്നിഹിതരായിരുന്നു. മൂന്നാം നില മുതൽ ഒൻപതാം നില വരെയായി ഏഴ് നിലകളിലായാണ് ഐ ബൈ ഇന്‍ഫോപാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. 48,000 ചതുരശ്ര അടിയിൽപരം വിസ്തീർണ്ണമുള്ള ഇവിടെ 580-ൽ അധികം വർക്ക്‌സ്‌റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്. ഏഴ് നിലകളിലായി വ്യാപിച്ചു കിടക്കുന്ന ഈ വർക്ക്‌സ്‌പേസിൽ ഓരോ നിലയ്ക്കും 6,530 ചതുരശ്ര അടി വിസ്തീർണ്ണമാണുള്ളത്. പ്രശസ്ത ഐടി കമ്പനിയായ സോഹോ നാലാം നില പൂർണമായി വാടകയ്ക്ക് എടുത്തിട്ടുണ്ട്.

പ്ലഗ് ആന്‍ഡ് പ്ലേ ഫര്‍ണിഷ്ഡ് ഓഫീസുകള്‍, വര്‍ക്ക് സ്റ്റേഷനുകള്‍, ഇവന്റ് സ്പേസ്, ട്രെയിനിംഗ് റൂം, മീറ്റിംഗ് റൂം, കോണ്‍ഫറന്‍സ് റൂം, ലോഞ്ച്, സഹകരണ ചര്‍ച്ചകള്‍ക്കുള്ള കൊളാബ് ഏരിയ, ഫോണ്‍ ബൂത്ത്, പാന്‍ട്രി എന്നിവ ഐ ബൈ ഇൻഫോപാര്‍ക്കിലുണ്ട്.
എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനിൽ നിന്ന് ഐ ബൈ ഇൻഫോപാർക്കിലേക്ക് നേരിട്ടുള്ള പ്രവേശനം ആണ് ഏർപ്പെടുത്തിയിട്ടുള്ളത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ്, എംജി റോഡ്, വാട്ടര്‍ മെട്രോ, ബോട്ട് ജെട്ടി, മെട്രോ ഫീഡര്‍ ബസ് സര്‍വീസ് എന്നിവയുടെയെല്ലാം തൊട്ടടുത്താണ് കൊ-വര്‍ക്കിംഗ് സ്പേസ് സ്ഥിതി ചെയ്യുന്നത്. പൊതുഗതാഗത സംവിധാനം മാത്രം ഉപയോഗിച്ച് പോലും തടസ്സങ്ങളില്ലാതെ എത്താന്‍ കഴിയുന്ന ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച മൾട്ടി-മോഡൽ ട്രാൻസിറ്റ് ഹബ്ബ് കൊ-വര്‍ക്കിംഗ് സ്പേസാണിത്.

കേരളത്തിലെ ആദ്യത്തെ ന്യൂറോഡൈവേഴ്‌സിറ്റി സൗഹൃദ കോ-വർക്കിങ് കേന്ദ്രമാണിത്. ഓട്ടിസം സ്‌പെക്‌ട്രം ഡിസോർഡർ, എഡിഎച്ച്ഡി, ഡിസ്‌ലെക്സിയ തുടങ്ങിയ അവസ്ഥകളുള്ള വ്യക്തികളെ പിന്തുണയ്ക്കുന്നതിനായി പ്രത്യേകമായി ചെയ്ത ഡിസൈൻ ശൈലിയിലാണ് ഓരോ നിലയും രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓരോ നിലയ്ക്കും ഓരോ ഇന്ദ്രിയത്തെ കേന്ദ്രീകരിച്ചുള്ള പ്രത്യേകതകളുണ്ട്. ഉദാഹരണത്തിന്, മൂന്നാം നില 'കാഴ്ച' യെ കേന്ദ്രീകരിച്ച് പ്രത്യേക വാൾപേപ്പറുകളും ടൈലുകളും ഉപയോഗിച്ചിരിക്കുന്നു. നാലാം നില 'രുചിയെ അടിസ്ഥാനമാക്കിയാണെങ്കില്‍ അഞ്ചാം നില 'ഗന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ആറാം നില 'സ്പർശവും ശേഷിക്കുന്ന മൂന്ന് നിലകൾ (ഏഴ്, എട്ട്, ഒൻപത് നിലകൾ) 'കേൾവി'യെ അടിസ്ഥാനമാക്കിയുള്ളതുമാണ്.

ഫ്രീ-ലാൻസേഴ്സ്, ഗിഗ് വർക്കേഴ്സ്, ബഹുരാഷ്ട്ര കമ്പനികൾ, ഐടി/ഐടി അനുബന്ധ സ്ഥാപനങ്ങൾ, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ തുടങ്ങിയവയ്ക്ക് പറ്റിയ സ്ഥലമാണിത്. കൊച്ചിയില്‍ പ്രീമിയം വർക്ക്‌സ്‌പേസ് തേടുന്ന ബിസിനസ്സുകൾക്ക് 'ഐ ബൈ ഇൻഫോപാർക്ക്' പ്രധാന ആകര്‍ഷണമായി മാറും.

സമാനമായ കേന്ദ്രങ്ങൾ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനും ഐടി വകുപ്പിന് പദ്ധതിയുണ്ട്. കഴിഞ്ഞ മാസം 28 ന് ഐടി വകുപ്പ് കാക്കനാട് സംഘടിപ്പിച്ച വിഷന്‍ 2031 റീകോഡ് സെമിനാറില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ഐ ബൈ ഇന്‍ഫോപാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. ഇവിടുത്തെ ആദ്യ കമ്പനിയായ സോഹോയ്ക്കുള്ള അനുമതി പത്രവും മുഖ്യമന്ത്രി തദവസരത്തില്‍ കൈമാറിയിരുന്നു. ഐ ബൈ ഇന്‍ഫോപാര്‍ക്കിലെ വാണിജ്യസാധ്യതകളെക്കുറിച്ചറിയാന്‍ 0484-2415217 എന്ന നമ്പറില്‍ ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍- www.ibyinfopark.in എന്ന വെബ്സൈറ്റ് വഴി ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാറേ...... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം എന്റെ വക്കീലിന് കിട്ടിക്കോളും..... ആത്മവിശ്വാസത്തോടെ കൊലയാളി ഉമർ; ഇവനെയൊക്കെ പുറംലോകം കാണിക്കരുത്  (1 minute ago)

ഇതൊക്കെ നേരത്തെ അറിഞ്ഞെങ്കിൽ... പഴയ മൊബൈൽ ഫോണുകൾ വെറും വേസ്റ്റല്ല, സ്വർണഖനി! ഒരു ടൺ ഫോണിൽനിന്ന് 50 പവൻ വരെ സ്വർണം; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവേഷകർ  (2 minutes ago)

അമിതവേഗത്തിലെത്തിയ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ടു പേർക്ക് പരുക്ക്  (6 minutes ago)

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല... പവന് 1,07,080 രൂപ  (30 minutes ago)

ഇതാണ് മലയാളി ടച്ച്... വീടില്ലാത്തവർക്കായി തെരുവിലിറങ്ങി പോരാടി, ട്രംപിന്റെ രാഷ്ട്രീയ തട്ടകത്തിൽ വൻ മുന്നേറ്റം; അമേരിക്കയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നിന്റെ മേയറായി തൃശൂരിന്റെ സ്വന്തം നിത്യ രാമൻ! ഇതാണ്  (46 minutes ago)

മെമു തീവണ്ടിതട്ടി അജ്ഞാതൻ മരിച്ചു... മൃതദേഹം ട്രാക്കിൽ കിടന്നതോടെ ജനശതാബ്ദി എക്സ്‌പ്രസ് ഒരുമണിക്കൂറോളം പിടിച്ചിട്ടു...  (1 hour ago)

ആക്രിക്കടയിലെ ചാക്ക് തെളിവായി... പാങ്ങപ്പാറ കൊലപാതകത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്, അഭിരാമിന്റെ മൃതദേഹം മാറ്റാൻ 30 രൂപയുടെ ചാക്ക്! മഴയിൽ പദ്ധതി പാളി; കൊലപാതകത്തിന് പിന്നിൽ കൂടുതൽ ദുരൂഹതകൾ  (1 hour ago)

തബൂക്കിൽ മരണമടഞ്ഞ ബിഹാർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.. ഖബറടക്കം ഇന്ന്  (1 hour ago)

ഇന്ത്യയുടെ വരാനിരിക്കുന്ന ശ്രീലങ്കക്കെതിരായ ഹോം പോരാട്ടത്തില്‍ വേദി മാറ്റം...  (1 hour ago)

സങ്കടക്കാഴ്ചയായി... അമിതവേ​ഗതയിലെത്തിയ ട്രക്ക് ഇടിച്ച് സ്ത്രീകളും കു‌ട്ടികളും ഉൾപ്പടെ 7 പേർക്ക് ദാരുണാന്ത്യം  (1 hour ago)

അമ്പരന്ന് മലയാളികൾ... ചെറിയ ഉള്ളി വിലയിൽ വൻകുതിപ്പ്, കിലോയ്ക്ക് 150 രൂപയും കടന്നതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റിന് വീണ്ടും തിരിച്ചടി  (1 hour ago)

സെനഗലിലെ ഡാക്കറില്‍ നടന്ന യൂത്ത്‌ ഒളിമ്പിക്‌ ഗെയിംസ്‌ ബാഡ്‌മിന്റണില്‍ ഇന്ത്യയുടെ വനിതാ താരം തന്‍വി പത്രിക്ക്‌ ചരിത്ര മെഡല്‍....  (2 hours ago)

ഇന്ത്യയുടെ ഏറ്റവും പുതിയ ഗതിനിർണ്ണയ ഉപഗ്രഹമായ എൻ.വി.എസ്-03 ഭൂമിയിൽ നിന്ന് 35842.6കിലോമീറ്റർ ഉയരത്തിലുള്ള നിർദ്ദിഷ്ട ഭ്രമണപഥത്തിലെത്തി....  (2 hours ago)

യുദ്ധം നിർത്താൻ ട്രംപ് പാട് പെടും... ട്രംപിന്റെ തിരഞ്ഞെടുപ്പ് പരാജയം മുതലെടുത്ത് ഇറാന്റെ വമ്പൻ നീക്കം! അമേരിക്കയ്ക്ക് മുന്നിൽ ഏഴ് കടുത്ത ആവശ്യങ്ങൾ, ഓഹരി വിപണിയിൽ വൻ തകർച്ച; എണ്ണയും സ്വർണവും ഉൾപ്പെടെ ല  (2 hours ago)

യുദ്ധക്കൊതിയൻ സമാധാനത്തിലേക്ക്... റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ട്രംപ്, ട്രംപും പുടിനും തമ്മിൽ വൻ കരാറിന് നീക്കം, യുക്രെയ്ൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവിന് സൂചന  (2 hours ago)

Malayali Vartha Recommends