വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം...

രൂപയ്ക്ക് ഇന്നും മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 18 പൈസയുടെ നേട്ടമാണ് സ്വന്തമാക്കിയത്. 85.15ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.
ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് തുടരുന്നത് അടക്കമുള്ള അനുകൂല സൂചനകളാണ് രൂപയ്ക്ക് തുണയായത്. ഇന്നലെ 16 പൈസയുടെ നേട്ടത്തോടെ 85.29 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്.
ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ ഇടിവാണ് രേഖപ്പെടുത്തിയതെങ്കിലും പിന്നീട് തിരിച്ചുകയറുകയായിരുന്നു. ചൈനയ്ക്കെതിരെയുള്ള നിലപാട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മയപ്പെടുത്തിയത് അടക്കമുള്ള ഘടകങ്ങളും ആഗോള വിപണിയ്ക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ട്. ഇതും രൂപയില്‍ പ്രതിഫലിച്ചു.
അതിനിടെ ഓഹരി വിപണിയില്‍ കനത്ത ഇടിവാണ് നേരിട്ടത്. ബാങ്കിങ് ഓഹരികളില്‍ ഉണ്ടായ ഇടിവാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. ബിഎസ്ഇ സെന്‍സെക്സ് 800 പോയിന്റ് ആണ് താഴ്ന്നത്. നിലവില്‍ 79,000ല്‍ താഴെയാണ് സെന്‍സെക്സ്.
"
https://www.facebook.com/Malayalivartha