Widgets Magazine
26
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇന്ത്യൻ സാന്നിധ്യം അറിയിച്ച ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ളയ്ക്ക് പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര, ക്യാപ്‌ടൻ പ്രശാന്ത് നായർക്ക് രണ്ടാമത്തെ പരമോന്നത പുരസ്കാരമായ കീർത്തിചക്ര


എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം... റിപ്പബ്ലിക് ദിന പരേഡ് ഡൽഹി കർത്തവ്യപഥിൽ ഇന്നു രാവിലെ 10.30ന് തുടങ്ങും.... രാഷ്‌ട്രപതി ദേശീയ പതാക ഉയർത്തും, കേരളത്തിന്റെ അടക്കം 30 നിശ്ചലദൃശ്യങ്ങൾ ഉൾപ്പെടെ പരേഡിൽ അണിനിരക്കും


സ്ഥിരമായി കന്യാസ്ത്രീകളടക്കമുള്ള വനിത ജീവനക്കാ‍ർക്ക് അശ്ലീല സന്ദേശങ്ങൾ: ഫോണിൽ നിർണായക തെളിവുകൾ കണ്ടെത്തി പോലീസ്; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതി ബാബു തോമസിനെ റിമാന്റ് ചെയ്തു...


കമലേശ്വരം ഇരട്ട ആത്മഹത്യ: ഉണ്ണികൃഷ്ണനെ പിന്തുണച്ച് ഒരു വിഭാഗം, ആരോപണങ്ങളുമായി ഗ്രീമയുടെ ബന്ധുക്കൾ....


ഷിജില്‍ ഒരു കൊടുംക്രിമിനൽ; ശാരീരിക ബന്ധത്തിന് കുഞ്ഞ് തടസമായതാണ് കൊലപാതകത്തിനു കാരണമെന്നും മൊഴി: ഇയാള്‍ നിരവധി സെക്സ് ചാറ്റ് ആപ്പുകളില്‍ അംഗമാണെന്നും നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും പോലീസ്...

ജിടെക്സ് ഗ്ലോബല്‍ 2025- കെഎസ് യുഎമ്മില്‍ നിന്നും 35 സ്റ്റാര്‍ട്ടപ്പുുകൾ പങ്കെടുക്കും

12 OCTOBER 2025 05:55 PM IST
മലയാളി വാര്‍ത്ത

ദുബായിൽ ഒക്ടോബർ 12 മുതൽ ആരംഭിക്കുന്ന ജിടെക്‌സ് ഗ്ലോബലിന്റെ പ്രധാന വിഭാഗമായ 'എക്സ്പാൻഡ് നോർത്ത് സ്റ്റാർ 2025' എക്‌സ്‌പോയിൽ കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും 35 സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കും. ദുബായ് ചേംബർ ഓഫ് ഡിജിറ്റൽ എക്കണോമിയുടെ ആതിഥേയത്വത്തിൽ നടക്കുന്ന എക്സ്പാൻഡ് നോർത്ത് സ്റ്റാർ, ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി-നിക്ഷേപക-സ്റ്റാർട്ടപ്പ് സംഗമങ്ങളിൽ ഒന്നാണ്. ജിടെക്‌സ് ഫ്യൂച്ചർ സ്റ്റാർസ് എന്നറിയപ്പെട്ടിരുന്ന ഈ പരിപാടിയിൽ 100-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള 2,000-ത്തിലധികം സ്റ്റാർട്ടപ്പുകളും 1,500 നിക്ഷേപകരും പങ്കെടുക്കുന്നുണ്ട്.


കെഎസ്‌യുഎം ഒരുക്കുന്ന പ്രത്യേക കേരള പവലിയൻ (ഹാൾ 10, സ്റ്റാളുകൾ ബി94–ബി129) വഴി സ്റ്റാർട്ടപ്പുകൾ തങ്ങളുടെ ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കും. ഇത് കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് നവീകരണം, നിക്ഷേപം, ആഗോള സഹകരണം എന്നിവയ്ക്കുള്ള ഒരു പ്രധാന വേദിയാണ്.

അന്താരാഷ്ട്ര നിക്ഷേപകരുമായും പങ്കാളികളുമായും ബന്ധം സ്ഥാപിക്കാൻ ജിടെക്സ് എക്സ്പോ കേരള സ്റ്റാർട്ടപ്പുകൾക്ക് കവാടമാകുമെന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. സ്റ്റാർട്ടപ്പുകൾക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുക, നിക്ഷേപ സാധ്യതകൾ കണ്ടെത്തുക, ആഗോള വിപണിയിലേക്കുളള പ്രവേശനം എന്നിവയ്ക്ക് എക്സ്പാൻഡ് നോർത്ത് സ്റ്റാർ മികച്ച വേദിയാണ്. കെഎസ് യുഎമ്മിന്റെ സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി സെന്റർ നിലവില്‍ ദുബായിലുള്ളത് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, സാസ് (സോഫ്റ്റ്വെയര്‍ ആസ് സര്‍വീസ്), ഹെൽത്ത്‌ടെക്, എഡ്യുടെക്, സസ്റ്റൈനബിലിറ്റി തുടങ്ങിയ വിവിധ മേഖലകളിലുള്ള സ്റ്റാർട്ടപ്പുകളാണ് കെഎസ്‌യുഎം പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.

കേരള സ്റ്റാർട്ടപ്പുകളുടെ സാന്നിദ്ധ്യവും ബിസിനസ് ബന്ധങ്ങളും മെച്ചപ്പെടുത്തുന്നതിനായി നിരവധി പരിപാടികളും നെറ്റ്‌വർക്കിംഗ് സെഷനുകളും ഒരുക്കി യുഎഇയിലെ ഇന്ത്യൻ എംബസിയും മികച്ച പിന്തുണ നൽകുന്നുണ്ട്.

ഇന്ത്യയിലെ മുൻനിര സ്റ്റാർട്ടപ്പ് കേന്ദ്രങ്ങളിലൊന്നാക്കി സംസ്ഥാനത്തെ മാറ്റാനും പ്രാദേശിക നവീന ആശയങ്ങളെ ആഗോള നിക്ഷേപകരുമായും കോർപ്പറേഷനുകളുമായും ബന്ധിപ്പിക്കാനും കെഎസ് യുഎം ഈ വേദി ഉപയോഗപ്പെടുത്തും. കഴിഞ്ഞ ഒമ്പത് വര്‍ഷമായി കെഎസ് യുഎം ഈ ആഗോള സംഗമത്തില്‍ പങ്കെടുത്തു വരുന്നു.

സമ്മേളനത്തിൽ പങ്കെടുക്കുന്ന സ്റ്റാർട്ടപ്പുുകൾ ഇവയാണ്- പിടിബിഎൽവൈഎൻസി സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, സൈഗ്നോനെക്സ് ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, എക്സ്റ്റൻഡഡ്ജിടി ബിസിനസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ലീഡ്മെട്രിക്സ് എഐ പ്രൈവറ്റ് ലിമിറ്റഡ്, ഇവന്റ്‌ഹെക്സ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, നോവാനിക്സ് ഇന്നൊവേഷൻസ് എൽഎൽപി, ഡ്രാൻസോ ടെക്ലാബ്സ് എൽഎൽപി, ലൈഫോസിസ് ഡിജിറ്റൽ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, റുമിനസ് ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, ലൈവ് ടു സ്മൈൽ പ്രൈവറ്റ് ലിമിറ്റഡ്, പാപ്പിജോ എന്റർപ്രൈസ് പ്രൈവറ്റ് ലിമിറ്റഡ്,ക്യൂസെവേർസ് നോളജ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ഡാറ്റാഇക്വിനോക്സ് ടെക്നോളജി ആൻഡ് റിസർച്ച് പ്രൈവറ്റ് ലിമിറ്റഡ്, ഇൻഫ്യൂസറി ഫ്യൂച്ചർ ടെക് ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഡോക്ക്കോഡ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ഐ ഹബ് റിസർച്ച് ആൻഡ് റോബോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡ്, സ്ക്യൂബേർഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ടെക്നോറിയസ് ഇൻഫോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ജിഎച്ച്സി ഫിനാൻഷ്യൽ അഡ്വൈസറി സർവീസസ് എൽഎൽപി, ഐടിവിസി ഫിറ്റ് മൈ ജോബ് പ്രൈവറ്റ് ലിമിറ്റഡ്, റാങ്ക്റൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, തോട്ട് റൂട്ട്സ് ടെക്നോളജി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, കീബോട്ട് ലേണിംഗ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, സിൻറോറോബോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡ്, എക്സാപിയൻ ഇന്നോവേറ്റസ് പ്രൈവറ്റ് ലിമിറ്റഡ്, മോജ്ജീനി ഐടി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, പെന്റഗൺ ട്യൂയിറ്റ്ഓൺലൈൻ എൽഎൽപി, സ്പൈഡർ, ടെക്നോ സോഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്, ബയോമാർട്ട് സസ്റ്റൈനബിൾ പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, എസ്പിആർഡിഎച്ച് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ഇന്നോഡോട്ട്സ് ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ഇന്റർനാഷണൽ വെർച്വൽ അസിസ്റ്റൻസ് പ്രൈവറ്റ് ലിമിറ്റഡ്, ഹൈഫ ഇക്കോസിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, പെർഫെക്റ്റ്ഫിറ്റ് സിസ്റ്റംസ്, ജെസ്റ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രത്യേക ട്രെയിനുകൾ അനുവദിച്ച് നോർത്ത് റെയിൽവേ  (7 minutes ago)

ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ളയ്ക്ക് പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര, ക്യാപ്‌ടൻ പ്രശാന്ത് നായർക്ക് രണ്ടാമത്തെ പരമോന്നത പുരസ്കാരമായ കീർത്തിചക്ര  (24 minutes ago)

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി...  (47 minutes ago)

തിരയിൽപെട്ട് മരിച്ചു... രണ്ടുപേരെ രക്ഷപ്പെടുത്തി  (59 minutes ago)

ഫെബ്രുവരി രണ്ട് മുതൽ അനിശ്ചിതകാല ഒപി ബഹിഷ്കരണമുൾപ്പെടെ ഡോക്ടർമാർ പ്രഖ്യാപിച്ചു...  (1 hour ago)

മകളെ ആശുപത്രിയിൽ കാണിച്ച് മടങ്ങിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ന്യൂസിലന്‍ഡിനെതിരെ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടി ഇന്ത്യ  (1 hour ago)

ഒരു ബൈക്കിന് ഇടിയുടെ ആഘാതത്തിൽ തീപിടിച്ചു...  (2 hours ago)

77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി  (2 hours ago)

കനത്ത സുരക്ഷ.... ഫേഷ്യൽ റെക്കഗ്‌നിഷൻ സംവിധാനങ്ങളുള്ള എഐ സ്മാർട്ട് ഗ്ലാസുകൾ...  (2 hours ago)

ക്ഷുദ്രശക്തികളില്‍ നിന്നും തമിഴ് നാടിനെ രക്ഷിയ്ക്കുകയാണ് ദൗത്യമെന്ന് വിജയ്  (10 hours ago)

എട്ട് മാസം പ്രായമുള്ള കുട്ടി മരിച്ച നിലയില്‍  (10 hours ago)

ഇന്ത്യൻ സ്ത്രീകൾ സ്റ്റീരിയോടൈപ്പുകൾ തകർത്തു; വികസിത ഭാരതം ഒരു പങ്കാളിത്ത ഉത്തരവാദിത്വം– രാഷ്ട്രപതി  (10 hours ago)

ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന് ബിജെപി ഭരിക്കുന്ന കോർപറേഷൻ പിഴ ഈടാക്കിയത് സ്വാഭാവിക നടപടിയെന്ന് മേയർ വി വി രാജേഷ്  (11 hours ago)

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ യുവാവ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പ്രതിഷേധം ഇരുമ്പുന്നു. ബിസ്മീറിന്റെ ഭാര്യയുടെ വെളിപ്പെടത്തുല്‍ കൂടി പുറത്തുവന്നതോടെയാണ് പ്രതിഷേധങ്ങള്‍ ശക്തമായത്....  (11 hours ago)

Malayali Vartha Recommends