കോർ ബാങ്കിങ് രംഗത്തെ പ്രമുഖ കമ്പനിയായ മോഡസ് ഇൻഫർമേഷൻ സിസ്റ്റംസിനെ യു എസ് ടി ഏറ്റെടുത്തു

കോർ ബാങ്കിംഗ് സോഫ്റ്റ്‌വെയറിന്റെ വളരുന്ന വിപണിയിൽ യു എസ് ടി യുടെ നേതൃസ്ഥാനം ഉറപ്പിക്കുന്നതാണ് ഈ ഏറ്റെടുക്കൽ. ഗ്ലോബൽ സൗത്തിൽ ഉടനീളം പ്രവർത്തിക്കുന്ന വളരുന്ന വിപണികൾക്ക് സേവനം നൽകുന്നതിന് സജ്ജമാക്കുന്നതിലൂടെ കമ്പനിയുടെ വളർച്ചാ തന്ത്രത്തെ ത്വരിതപ്പെടുത്തുകയും ഇതു മൂലം സാധ്യമാകും. കൂടാതെ, യു എസ് ടിയുടെ ബാങ്കിംഗ്-ആസ്-എ-സർവീസ് യൂട്ടിലിറ്റി സേവനമായ ബാങ്ക്ട്രസ്റ്റുമായി ചേർന്ന് നിൽക്കുന്ന ഒന്നാണ് ഈ ഏറ്റെടുക്കൽ. മികച്ച ആഗോള സാമ്പത്തിക സേവനങ്ങൾ പ്രദാനം ചെയ്യാൻ കമ്പനിയെ ഇതു സഹായിക്കും.
മൊഡസിന്റെ ഏകദേശം 340 പ്രൊഫഷണലുകളടങ്ങുന്ന ടീം ഈ മേഖലയിലെ പ്രമുഖ കോർ ബാങ്കിംഗ് സൊല്യൂഷനുകൾ നടപ്പിലാക്കുന്നതിൽ വൈദഗ്ദ്ധ്യം തെളിയിച്ചിട്ടുണ്ട്. 2003 മുതൽ വിജയകരമായ വിധത്തിൽ നൂതനാശയങ്ങൾ നടപ്പാക്കി, ഒരു ഫിനക്കിൾ വാല്യു പാർട്ണർ എന്ന നിലയിൽ മുൻനിര കമ്പനികളുമായി സഹകരിച്ചു പ്രവർത്തിക്കുന്ന സ്ഥാപനമാണ് മോഡസ്. ഇത് സമഗ്രമായ ബാങ്കിംഗ് സേവനങ്ങൾ നൽകാനുള്ള യുഎസ് ടിയുടെ കഴിവിനെ ഗണ്യമായി തുണയ്ക്കും. യുഎസ് ടി യുടെ എഐ, പ്ലാറ്റ്‌ഫോം എഞ്ചിനീയറിംഗ് മികവുകൾ മോഡസിന്റെ ആഴത്തിലുള്ള ഡൊമെയ്ൻ വൈദഗ്ധ്യവുമായി സംയോജിപ്പിക്കുന്നതിലൂടെ, ലോകമെമ്പാടുമുള്ള ബാങ്കിംഗ് ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ മൂല്യവും ഉറപ്പു വരുത്താനാകും.
“മോഡസിന് ഇത് ഒരു നിർണായക നിമിഷമാണ്. യുഎസ് ടി യുമായി ചേരുന്നത് ഞങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനും ഞങ്ങളുടെ ഉപഭോക്താക്കൾക്ക് വിശാലവും കൂടുതൽ മികച്ചതുമായ സേവനങ്ങൾ എത്തിക്കാനും ഞങ്ങളെ പ്രാപ്തരാക്കും. യുഎസ് ടി കുടുംബത്തിന്റെ ഭാഗമാകുന്നതിലൂടെ, വലിയ തോതിലും വേഗതയിലും ആഴത്തിലും എൻഡ്-ടു-എൻഡ് പരിഹാരങ്ങൾ നൽകാനുള്ള മോഡസിന്റെ കഴിവ് ഗണ്യമായി വർദ്ധിക്കും, സവിശേഷമായി ആപ്ലിക്കേഷൻ സേവനങ്ങൾ, ഡൊമെയ്ൻ-കേന്ദ്രീകൃത സാങ്കേതിക പരിഹാരങ്ങൾ, ഇൻഫോസെക്, സൈബർ സുരക്ഷ, പ്ലാറ്റ്‌ഫോം, ഹോസ്റ്റിംഗ് സേവനങ്ങൾ, സിസ്റ്റം സംയോജനം തുടങ്ങിയ പ്രധാന മേഖലകളിൽ. ഞങ്ങൾ ഒരുമിച്ച് കൂടുതൽ നൂതനത്വം, ചടുലത, ബിസിനസ്സ് ഫലങ്ങൾ എന്നിവ ഉറപ്പാക്കും, ” മോഡസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ എൽ മോഹൻ കുമാർ പറഞ്ഞു.
"ഇന്ത്യയും ഗ്ലോബൽ സൗത്ത് മേഖലയിലെ രാഷ്ട്രങ്ങളും ഒരു ദശാബ്ദത്തിലേറെയായി ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ച നേടിയിട്ടുണ്ട്. ഈ ദീർഘകാല പ്രവണത തുടരാനാണ് സാധ്യത. ഈ വിപണികളിലെ ബാങ്കുകൾ അതിനനുസരിച്ച് വളർച്ച കൈവരിച്ചിട്ടുണ്ട്. വർദ്ധിച്ചു വരുന്ന സാമ്പത്തിക ഉൾപ്പെടുത്തലും, ബാങ്കിങ് സേവനമില്ലാത്തതും കുറവുള്ളതുമായ വലിയ ജനസംഖ്യയും ചേർന്ന്, ഈ വളർച്ചാ കണക്കുകൾ ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിരമാക്കും. ഒപ്പം, മേഖലയിലെ വികസിക്കുന്നതും പക്വത പ്രാപിക്കുന്നതുമായ ടെലികോം അടിസ്ഥാന സൗകര്യങ്ങൾ, ബാങ്കിംഗ് ഉപയോക്താക്കളുടെ പ്രതീക്ഷകളും നിയന്ത്രണമാറ്റങ്ങളും ചേർന്ന്, കോർ ബാങ്കിംഗ് സാങ്കേതികവിദ്യകളിലും വിശാലമായ ഡിജിറ്റൽ പരിവർത്തന സംരംഭങ്ങളിലും നിക്ഷേപം നടത്താൻ ബാങ്കുകളെ നിർബന്ധിതരാക്കുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ കോർ ബാങ്കിംഗ് രംഗത്ത് മോഡസ് പരിവർത്തനം ചെയ്തുവരികയാണ്. ഉപഭോക്തൃ അനുഭവം, കാര്യക്ഷമത, റെഗുലേറ്ററി ചട്ടങ്ങൾക്കനുസരിച്ചുള്ള നീക്കങ്ങൾ എന്നിവയ്‌ക്കായി ഉയർന്ന നിലവാരം നിലനിർത്തിക്കൊണ്ട് സാമ്പത്തിക വ്യവസായത്തിന്റെ വളർച്ചയ്‌ക്കൊപ്പം വർദ്ധിച്ചുവരുന്ന ആവശ്യകതയെ സമഗ്രമായി അഭിസംബോധന ചെയ്യാൻ മോഡസിന്റെ ഏറ്റെടുക്കൽ യു എസ് ടിയെ പ്രാപ്തമാക്കുന്നു. യു എസ് ടിയും മോഡസും ഒരുമിച്ച്, വളർന്നുവരുന്ന വിപണികളിലെ ബാങ്കുകൾ ആധുനികവൽക്കരണത്തെ എങ്ങനെ സമീപിക്കുന്നു എന്ന് പുനർനിർവചിക്കും. വേഗതയേറിയ നവീകരണം, ആഴത്തിലുള്ള സാമ്പത്തിക ഉൾപ്പെടുത്തൽ, കൂടുതൽ പ്രതിരോധശേഷിയുള്ള ഡിജിറ്റൽ ആവാസവ്യവസ്ഥ എന്നിവ ഈ ഏറ്റെടുക്കളിലൂടെ സാധ്യമാകും," യു എസ് ടി ചീഫ് ഗ്രോത്ത് ഓഫീസർ കൗശൽ ത്രിപാഠി പറഞ്ഞു.
സാമ്പത്തിക സേവന വ്യവസായത്തിൽ നവീകരണവും പ്രവർത്തന മികവും വളർത്തിയെടുക്കുന്നതിനുള്ള യുഎസ് ടി യുടെ പ്രതിബദ്ധതയാണ് ഈ തന്ത്രപരമായ ഏറ്റെടുക്കൽ അടിവരയിടുന്നത്. ബെംഗളൂരു ആസ്ഥാനമായിട്ടാണ് മോഡസിന്റെ സേവനങ്ങളും വൈദഗ്ധ്യവും യു എസ് ടി വാഗ്ദാനം ചെയ്യുന്നത്. ഇരു കമ്പനികളും നിക്ഷേപ മൂല്യം വെളിപ്പെടുത്തിയിട്ടില്ല.
https://www.facebook.com/Malayalivartha