Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

4 ലക്ഷം തൊഴിലവസരങ്ങള്‍ ഒരുക്കി ടൂറിസം മേഖല

01 AUGUST 2016 01:49 PM IST
മലയാളി വാര്‍ത്ത

അടുത്ത 5 വര്ഷം കൊണ്ട് അതായത് 2021നകം ടൂറിസം രംഗത്ത് വാന്‍ കുതിച്ചുചാട്ടം ഉറപ്പാക്കാനൊരുങ്ങി സംസ്ഥാന ടൂറിസംവകുപ്പ് .കേരളത്തിലേക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കുക, ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ 50% വര്‍ധന വരുത്തുക, അടുത്ത 5 വര്ഷം കൊണ്ട് നടപ്പാക്കാനുള്ള ടൂറിസം വകുപ്പ് പദ്ധതികളാണ് ഇവ . തളരുന്ന കേരള ടൂറിസം ബ്രാന്‍ഡിനെ പുനരുജ്ജീവിപ്പിക്കാനും പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്താനുമുള്ള മാര്‍ഗങ്ങള്‍ അതില്‍ അക്കമിട്ടു നിരത്തുന്നു.


കൊച്ചിയെ ഇന്ത്യയുടെ ആര്‍ട് തലസ്ഥാനമാക്കി മാറ്റുക, വനങ്ങളില്‍ പരിസ്ഥിതി സൗഹൃദ സാഹസിക പാക്കേജുകള്‍ ഏര്‍പ്പെടുത്തുക, മലബാറിനെ ടൂറിസം ഭൂപടത്തില്‍ ശക്തമായി പ്രതിഷ്ഠിക്കുക, മുസിരിസ് പൈതൃക ടൂറിസം പദ്ധതി വിപുലമാക്കുക എന്നിവയാണു പുതിയ ആകര്‍ഷണങ്ങളായി അവതരിപ്പിക്കുന്നത്. നിലവില്‍ തലമുതിര്‍ന്ന സഞ്ചാരികളാണു വിദേശത്തു നിന്നു കൂടുതലും എത്തുന്നതെന്ന സ്ഥിതി മാറ്റി യുവ സഞ്ചാരികളേയും വിദ്യാര്‍ഥികളേയും സാഹസികരേയും ആകര്‍ഷിക്കണം. അതിനായി ട്രെക്കിങ് റൂട്ടുകളും ക്യാംപിങ് സൈറ്റുകളും കണ്ടെത്തണം.മലബാറില്‍ വന്‍കിട ടൂറിസം നിക്ഷേപകര്‍ വരണം. മുസിരിസിലെ പോലെ തലശേരിയിലും പൈതൃക ടൂറിസം റൂട്ട് സ്ഥാപിക്കണം.


കൊച്ചി മുസിരിസ് ബിനാലെ സൃഷ്ടിച്ച പ്രശസ്തി ഉപയോഗിച്ചു മോഡേണ്‍ ആര്‍ട്ടിനായി പുതിയ ആര്‍ട് ഗാലറികളും മറ്റും സൃഷ്ടിച്ച് വര്‍ഷം മുഴുവന്‍ കലാസ്വാദക സഞ്ചാരികള്‍ എത്തുന്ന സ്ഥിതി വരുത്തണം. കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികളില്‍ 55% പാശ്ചാത്യ ലോകത്തു നിന്നായതിനാല്‍ കൊച്ചിയെ ആര്‍ട് തലസ്ഥാനമായി അവതരിപ്പിക്കുന്നത് സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നാണ് അനുമാനം. 10 ക്രാഫ്റ്റ് വില്ലേജുകളും സ്ഥാപിക്കണം. മുസിരിസ് പൈതൃക ടൂറിസം പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായെങ്കിലും ഈ റൂട്ടില്‍ കൂടുതല്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും വന്നാല്‍ മാത്രമേ സഞ്ചാരികളുടെ കുത്തൊഴുക്ക് ഉണ്ടാകൂ എന്നും അവതരണത്തില്‍ ചൂണ്ടിക്കാട്ടി.


കൂടുതല്‍ സേവന ദാതാക്കളെ ടൂറിസം മുഖ്യധാരയിലേക്ക് ആകര്‍ഷിക്കുക വഴി നേടാവുന്ന ലക്ഷ്യങ്ങള്‍ ഇവയാണ്: നിലവിലുള്ള ഹോട്ടല്‍–റിസോര്‍ട്ട് മുറികളുടെ എണ്ണം അഞ്ചു വര്‍ഷം കൊണ്ട് ഇരട്ടിയാക്കണം, ആയിരം ക്ലാസിഫൈഡ് ഹോംസ്‌റ്റേകള്‍ കൂടി, അഷ്ടമുടി–മലബാര്‍ കായലുകളില്‍ 500 ഹൗസ്‌ബോട്ട്, 50 തോട്ടങ്ങളിലെ സംരംഭകര്‍ ടൂറിസത്തിലേക്കു തിരിയണം, മുപ്പതു ട്രെക്കിങ് റൂട്ടുകള്‍, 30 ക്യാംപിങ് കേന്ദ്രങ്ങള്‍, 10 സാഹസിക കായിക കേന്ദ്രങ്ങള്‍.


ആഭ്യന്തര ടൂറിസ്റ്റുകളുടെ (നിലവില്‍ ഒരു കോടിയിലേറെ) എണ്ണം 50% വര്‍ധിപ്പിക്കാന്‍ ഹണിമൂണ്‍, കുടുംബ, കോര്‍പറേറ്റ് പാക്കേജുകള്‍ കൂടുതലായുണ്ടാവണം. ചാര്‍ട്ടേഡ് ടൂറിസ്റ്റ് ട്രെയിനുകളും അന്തര്‍ സംസ്ഥാന ട്രെയിനുകളില്‍ പ്രത്യേക കോച്ചും ഏര്‍പ്പെടുത്തണം. വിദേശ സഞ്ചാരികളുടെ (നിലവി!ല്‍ 10 ലക്ഷത്തിലേറെ) എണ്ണം ഇരട്ടിയാക്കാന്‍ ബ്രിട്ടനില്‍ നിന്നും റഷ്യയില്‍ നിന്നും കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ വരണം. കേരളത്തിലേക്കുള്ള വിമാന കണക്ടിവിറ്റി പോരെന്ന പ്രശ്‌നം പരിഹരിക്കാന്‍ വ്യോമയാന ശൃംഖല ശക്തിപ്പെടുത്തണം.

അബ്കാരി നയവും വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ഇല്ലായ്മയും നഗരങ്ങളില്‍ മാലിന്യ സംസ്‌കരണം നടക്കാത്തതും ടൂറിസം വളര്‍ച്ചയെ തടയുകയാണെന്നും ടൂറിസം വകുപ്പ് ചൂണ്ടിക്കാണിക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (49 minutes ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (1 hour ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (1 hour ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (1 hour ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (2 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (3 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (3 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (3 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (4 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (4 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (4 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (6 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (7 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (8 hours ago)

Malayali Vartha Recommends